ജപ്പാൻകാരുടെ ഇന്ത്യയിലെ സ്വർഗമാണ് ഗുരുഗ്രാം. രാജ്യത്തെ ആദ്യ ടൗൺഷിപ്പും കേന്ദ്രമായ ഗുരുഗ്രാമിൽ ഉടൻ ആരംഭിക്കും.
അവസരം മുതലെടുത്തു ജാപ്പനീസ് പൗരന്മാർക്ക് വേണ്ടി മാത്രമുള്ള പ്രോജക്ടുകളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയുടെ നീക്കം. റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, ഷിപ്പിങ്, വാഹന കമ്പനികളിൽ ഒട്ടേറെ ജാപ്പനീസ് പൗരന്മാരാണ് ഇന്ത്യയിൽ ജോലി ചെയ്യുന്നത്.
ഇവരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഗുരുഗ്രാം. ഇത്തരക്കാർക്ക് വേണ്ടി പ്രത്യേക ക്ലബ്ബുകൾ, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവ ഒരുക്കി നൽകുന്ന കമ്പനികളും സ്ഥാപനങ്ങളും ഒട്ടേറെയുണ്ട്.
∙ എന്തുകൊണ്ട് ഗുരുഗ്രാം ?
ജാപ്പനീസ് പൗരന്മാരുടെ ഇഷ്ടകേന്ദ്രമായി ഗുരുഗ്രാം മാറാനുള്ള കാരണവും വിദഗ്ധർ വിശദീകരിക്കുന്നുണ്ട്.
ടൊയോട്ട, ഹോണ്ട, സുസുക്കി തുടങ്ങിയ ജാപ്പനീസ് കമ്പനികളുടെ ആസ്ഥാനമാണ് ഗുരുഗ്രാം. പല പ്രോജക്ടുകൾക്കും ജപ്പാനിൽ നിന്നാണ് ഇത്തരം കമ്പനികൾ ആളെ കൊണ്ടുവരുന്നത്.
ജപ്പാനിലേതു പോലെയുള്ള സൗകര്യങ്ങളുള്ളതും ഇവിടേക്കു ആളുകളെ ആകർഷിക്കുന്നു. ടെക്, സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സാന്നിധ്യവും അനുകൂല ഘടകമാണ്.
വൺ ബി.എച്ച്.കെ, സ്റ്റുഡിയോ ഫ്ളാറ്റുകൾക്കാണ് ജാപ്പനീസ് പൗരന്മാർക്കിടയിൽ ആവശ്യക്കാർ കൂടുതലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വലിയ വീടുകളേക്കാൾ ചെറുഫ്ളാറ്റുകൾക്കാണ് കൂടുതൽ ഡിമാൻഡ്. ജാപ്പനീസ് പൗരന്മാർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തവയാണിത്.
ടോടോ വാഷ്ലെറ്റുകൾ, ബാത്ത് ടബ്ബുകൾ, എയർ പ്യൂരിഫിക്കേഷൻ സംവിധാനം, റൈസ് കുക്കറുകളും ഇൻഡക്ഷൻ അടുപ്പുകളുമുള്ള അടുക്കള എന്നിവ പ്രത്യേകമായി ഇവർക്ക് വേണ്ടി ഒരുക്കാറുണ്ട്. ഇത്തരം ചെറു അപ്പാർട്ട്മെൻറുകൾക്ക് ഉയർന്ന വാടക ലഭിക്കാറുണ്ടെന്നും റിയൽ എസ്റ്റേറ്റ് കമ്പനികൾ പറയുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ ട്രെൻഡ് കമ്പനികൾക്ക് പുതിയ ബിസിനസ് അവസരം തുറന്നു നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പഴയ അപ്പാർട്ട്മെൻറുകൾ ജാപ്പനീസ് മാതൃകയിൽ പുതുക്കിപ്പണിയുന്ന സംഘങ്ങളും ഇപ്പോൾ നോയിഡയിലും ഗുരുഗ്രാമിലും സജീവമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

