ഇറാന്റെ കണ്ടെയ്നർ കപ്പൽ ഹോർമുസിൽവച്ച് യുഎസ് പിടിച്ചെടുത്തതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയതോടെ, പാക്കിസ്ഥാനിൽ ഇന്ന് നടക്കേണ്ട രണ്ടാംഘട്ട
സമാധാന ചർച്ചയിൽ നിന്ന് പിന്മാറി ഇറാൻ. യുഎസ് എല്ലാ വെടിനിർത്തൽ ധാരണകളും ലംഘിച്ചെന്നും കപ്പൽ പിടിച്ചെടുത്തത് സായുധ കടൽക്കൊള്ളയാണെന്നും ഇറാൻ പ്രതികരിച്ചു.
യുഎസ് അനാവശ്യ നിബന്ധനകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും നിലപാട് അടിക്കടി മാറ്റുകയാണെന്നും ഹോർമുസിൽ ഇറാന്റെ കപ്പലുകളെ തടയുന്നത് അംഗീകരിക്കില്ലെന്നും പ്രതികരിച്ച ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നൽകി.
Under these conditions, the outlook for constructive talks remains bleak.
The news published by the US is part of their propaganda campaign and a “blame game” aimed at pressuring Iran.
യുഎസിന്റെ കടൽ ഉപരോധം (ബ്ലോക്കേഡ്) മറികടന്ന് പോകാൻ ശ്രമിച്ചപ്പോഴാണ് ഇറാന്റെ കപ്പലിന് നേരെ ഗൾഫ് ഓഫ് ഒമാനിൽ വെടിവെച്ചതെന്നും കപ്പലിനെ ‘ചേസ് ചെയ്ത് പിടിച്ചു’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഹോർമുസ് തുറന്നെന്ന് ഇറാൻ കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയെങ്കിലും ഇറാന്റഎ കപ്പലുകളെ തടയുന്നത് യുഎസ് തുടരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.
ഹോർമുസ് വീണ്ടും അടച്ച ഇറാൻ, രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവച്ചിരുന്നു. ന്യൂഡൽഹിയിലെ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ഇന്ത്യ, കടുത്ത പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.
‘‘ഹോർമുസിൽ ഇറാന്റെ കപ്പലുകൾക്ക് പോകാനാകുന്നില്ലെങ്കിൽ ഒരു രാജ്യത്തിന്റെ കപ്പലും പോകേണ്ട’’ എന്നാണ് ഇറാന്റെ നിലപാട്.
തീയായി വീണ്ടും എണ്ണവില; സ്വർണം താഴേക്ക്
ഹോർമുസ് തുറന്നെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെള്ളിയാഴ്ച കുത്തനെ താഴേക്കുപോയ എണ്ണവില, സ്ഥിതി വീണ്ടും വഷളായതോടെ കുതിച്ചുകയറ്റം തുടങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 5 പ്രകാരം യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വിലയുള്ളത് ബാരലിന് 7.25% മുന്നേറി 89.93 ഡോളറിൽ.
ബ്രെന്റ് വില 5.96% ഉയർന്ന് 95.77 ഡോളറിലുമെത്തി. വില വൈകാതെ വീണ്ടും ‘സെഞ്ചറി’ അടിച്ചേക്കും.
എണ്ണവില വർധന ഇന്ത്യയിലുൾപ്പെടെ പണപ്പെരുപ്പം (അവശ്യവസ്തുക്കളുടെ വില) കത്തിക്കയറാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. എണ്ണവില കൂടിത്തുടങ്ങുകയും യുഎസ് ഡോളർ ഇൻഡക്സ് 0.19% ഉയർന്ന് 98.28ൽ എത്തുകയും ചെയ്തതോടെ സ്വർണവില ഇടിയുന്നു.
86 ഡോളർ താഴ്ന്ന് ഔൺസിന് 4772 ഡോളറാണ് രാവിലെ വില. കേരളത്തിൽ ഇന്ന് വില ഇടിഞ്ഞേക്കാം.
ഓഹരികൾക്ക് ഇന്ന് കണ്ണീർത്തിങ്കൾ?
ഹോർമുസ് വീണ്ടും തുറന്നതും ഇസ്ലാമാബാദിൽ രണ്ടാംഘട്ട
ചർച്ചയിലേക്ക് ഇറാൻ-യുഎസ് പ്രതിനിധികൾ കടക്കുമെന്നതും ഓഹരികളെ ഇന്ന് പുത്തനുണർവിലേക്ക് നയിക്കുമെന്നായിരുന്നു ആദ്യ പ്രതീക്ഷകൾ. എണ്ണവില വെള്ളിയാഴ്ച വൈകിട്ട് കുത്തനെ ഇടിഞ്ഞതും ആവേശം പകർന്നിരുന്നു.
എന്നാൽ, 24 മണിക്കൂറിനകം പ്രതീക്ഷകൾ കടപുഴകി.
∙ ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്നത് യുഎസ് തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് പ്രതീക്ഷകളെ തകിടംമറിച്ചത്. ഇറാൻ ശക്തമായി പ്രതികരിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി.
∙ ഇറാന്റെ കപ്പൽ യുഎസ് പിടിച്ചെടുക്കുക കൂടി ചെയ്തതോടെ, സമാധാനം അകലുകയാണെന്ന പ്രതീതിയാണുള്ളത്.
∙ യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 0.9%.
എസ് ആൻഡ് പി500 സൂചിക 0.8%, നാസ്ഡാക് 0.7% എന്നിങ്ങനെ ഇടിഞ്ഞു. ഏഷ്യൻ, ഇന്ത്യൻ, യൂറോപ്യൻ വിപണികളും കണ്ണീർക്കളമാകുമെന്ന സൂചനയാണിതു നൽകുന്നത്.
∙ ‘‘മുൻകാലത്തെ നിയമവിരുദ്ധ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ ആ ഇറാനിയൻ കപ്പലിന് യുഎസ് ട്രഷറി വകുപ്പിന്റെ ഉപരോധമുണ്ട്.
കപ്പൽ യുഎസ് പിടിച്ചെടുത്തു, അതിലെന്താണെന്ന് പരിശോധിക്കുകയാണ്’’ – ട്രംപ് പറഞ്ഞത് ഇങ്ങനെ.
ഡീൽ ഇല്ലെങ്കിൽ ഇറാനെ തരിപ്പണമാക്കും
യുഎസ് മുന്നോട്ടുവച്ച ഡിമാൻഡുകൾ ഇറാൻ അംഗീകരിക്കുംവരെ ഹോർമുസിൽ ‘ബ്ലോക്കേഡ്’ തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. അതേസമയം, ഇസ്ലാമാബാദിലേക്ക് ചർച്ചയ്ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ്, യുദ്ധതന്ത്ര പ്രതിനിധികളായ വിറ്റ്കോഫ്, കുഷ്നർ എന്നിവരെ അയച്ചിട്ടുമുണ്ട്.
‘‘ഹോർമുസിൽ ഇറാൻ ഒട്ടേറെ കപ്പലുകൾക്ക് നേരെ വെടിവച്ചു. ഫ്രഞ്ച്, ബ്രിട്ടിഷ് കല്ലുകൾക്ക് നേരെയും വെടിവച്ചു.
അതൊരു നല്ല കാര്യമല്ല. ഹോർമുസ് അടച്ചെന്നാണ് ഇറാൻ പറയുന്നത്.
അതൊരു ആശ്ചര്യമാണ്. യുഎസ് നേരത്തേതന്നെ ഹോർമുസ് അടച്ചിട്ടിരിക്കുകയാണ്’’ – ട്രംപ് പറഞ്ഞു.
കപ്പലുകൾക്ക് നേരെ വെടവച്ചതുവഴി ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചെന്ന് പറഞ്ഞ ട്രംപ് തുടർന്ന് ഭീഷണിയും മുഴക്കി.
അതിങ്ങനെ : ‘‘ഡീൽ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ ഓരോ പാലവും വൈദ്യുതി പ്ലാന്റും യുഎസ് തകർക്കും. ഇറാന്റെ ‘കില്ലിങ് മെഷീൻ’ തകർക്കേണ്ട
സമയമായി’’.
പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ട്രംപ്
സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളതിനാൽ പാക്കിസ്ഥാനിലേക്ക് താൻ പോകുന്നില്ലെന്ന് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസും പോകില്ലെന്ന് ട്രംപ് പറഞ്ഞെങ്കിലും പിന്നീട്, വാൻസ് തന്നെ യുഎസ് സംഘത്തെ നയിക്കുമെന്ന് വ്യക്തമാക്കി.
Updating…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

