കപ്പയിലെ പശയിൽ നിന്നു വേർതിരിച്ചെടുത്ത ബയോ-പോളിമർ ഉപയോഗിച്ച് വസ്ത്ര സംരക്ഷണ രംഗത്ത് വലിയ മാറ്റമുണ്ടാക്കിയ മലയാളി സ്റ്റാർട്ടപ്പ് ബയോ-ആര്യവേദിക് നാച്ചുറൽസിന് ദേശീയ പേറ്റന്റ്.
‘
‘ എന്ന ഉൽപന്നം വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യക്കും ബയോ-പോളിമർ മിശ്രിതം തയ്യാറാക്കുന്ന രീതിക്കുമാണ് പേറ്റന്റ്. കഞ്ഞിവെള്ളം മുക്കി വസ്ത്രങ്ങൾ വടിപോലെയാക്കുന്ന പരമ്പരാഗത രീതിക്ക് പകരം പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായ ബദൽ മാർഗമാണ് ഇവർ വികസിപ്പിച്ചെടുത്തത്
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകരായ വിനീത എ.കെ, അരുൺ ഭാസ്കർ എന്നിവരുടെ വർഷങ്ങൾ നീണ്ട
ഗവേഷണത്തിന്റെ ഫലമാണ് ഈ നേട്ടം. കപ്പയിലെ പശയെ ഗ്രീൻ കെമിസ്ട്രിയുടെയും നാനോ ടെക്നോളജിയുടെയും സഹായത്തോടെ ബയോ-പോളിമറായി മാറ്റിയാണ് ‘ആൽബഡോൺ’ നിർമിക്കുന്നത്.
സാധാരണയായി വിപണിയിലുള്ള സ്റ്റാർച്ചുകളിൽ നിന്ന് വ്യത്യസ്തമായി, വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന സമയത്ത് സ്പ്രേ ചെയ്ത് ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
സ്പ്രേ ചെയ്യുന്ന ദ്രാവകം തുണിയുടെ ഇഴകൾ വലിച്ചെടുത്ത്, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുമായി പ്രവർത്തിച്ച് ഒരു ആഗിരണം രൂപപ്പെടും. ഇത് തുണികൾക്ക് ആന്റി-മൈക്രോബിയൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
ജൈവ പ്രക്രിയകളും പ്രകൃതിദത്ത സത്തുക്കളും ഉപയോഗിച്ചുള്ള ഗ്രീൻ സിന്തസൈസിങ് ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ഇതിലെ സവിശേഷമായ ‘ഫോട്ടോകാറ്റലിറ്റിക് ആക്റ്റിവിറ്റി’ വഴി അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്ത് ഓക്സിജനായി മാറ്റുന്നതിലൂടെ വായു ശുദ്ധീകരണത്തിനും ഇത് സഹായിക്കുന്നു. നാച്ചുറൽ ഓയിലുകളാണ് സുഗന്ധത്തിനായി ഉപയോഗിക്കുന്നത്.
2018-2020 കാലഘട്ടത്തിലാണ് വിനീതയ്ക്ക് ഇത്തരമൊരു ആശയം തോന്നുന്നത്.
പിന്നീട് രണ്ടര വര്ഷത്തോളം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ലാബിന്റെ സഹായത്തോടെ ഗവേഷണം. 2023ൽ സ്റ്റാർട്ടപ്പ് കമ്പനിയായി രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ക്ലിനിക്കൽ പരിശോധന പൂർത്തിയാക്കി സൗത്ത് ഇന്ത്യൻ ടെക്സ്റ്റൈൽ റിസർച്ച് അസോസിഷേന്റെ സർട്ടിഫിക്കറ്റും നേടി 2024ലാണ് ആൽബെഡോൺ വിപണിയിലെത്തിക്കുന്നത്.
തിരുവനന്തപുരത്തെ ടിപ്സ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ശക്തമായ പിന്തുണയും സഹായവുമാണ് ഈ സുപ്രധാന നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചതെന്ന് സ്ഥാപകരായ വിനീതയും അരുൺ ഭാസ്കറും പറഞ്ഞു. ദേശീയ പേറ്റന്റ് ലഭിച്ചത് ഭാവി ഗവേഷണത്തിനും ആഗോള വിപണിയിലേക്കുള്ള ചുവടുവപ്പിനും വലിയ കരുത്തുനൽകുമെന്നും അവർ പറഞ്ഞു.
മനോരമ ഓൺലൈൻ ഒരുക്കിയ ‘
നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും നിക്ഷേപവും കരസ്ഥമാക്കാനും കമ്പനിക്ക് കഴിഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

