കൊച്ചി ∙ യുഎസ് പലിശ നിരക്കു കുറച്ചത്, ഇന്ത്യൻ സാമ്പത്തിക രംഗത്തിനു നേട്ടമാകുമെന്ന് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതോടെ, ഇന്ത്യ അതിന്റെ ധനനയം കുറെക്കൂടി ലഘൂകരിച്ചേക്കും.
ഇതുമൂലം ഇന്ത്യയിൽ വീണ്ടും പലിശ കുറഞ്ഞേക്കാം. ഇത് കൂടുതൽ വായ്പകളിലേക്കും നിക്ഷേപങ്ങളിലേക്കും നയിക്കും എന്നാണ് പ്രതീക്ഷ.
ഇത് രാജ്യത്തെ സാമ്പത്തിക രംഗം കൂടുതൽ സജീവമാക്കും.
പലിശ നിരക്ക് കുറയുന്നതോടെ യുഎസിൽ നിന്ന് നിക്ഷേപങ്ങൾ കൂടുതൽ പലിശ നൽകുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് വരും. ഇത് ഡോളറിനെതിരെ രൂപ ശക്തമാകാൻ സഹായിക്കും.
ഇറക്കുമതിയുടെ ചെലവ് കുറയ്ക്കുകയും, കയറ്റുമതിയുടെ ചെലവ് കൂട്ടുകയും ചെയ്യും.
രൂപ ശക്തമായാൽ, ഇപ്പോൾ ഇന്ത്യ ഏറ്റവും അധികം ഡോളർ ചെലവഴിക്കുന്ന, എണ്ണ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മറ്റു അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ ഇറക്കുമതിക്കുള്ള ഡോളറിന്റെ ആവശ്യത്തിൽ കുറവ് വരും. ഇത് ഇവയുടെ ഇറക്കുമതി മൂലം ഉണ്ടാകുന്ന പണപ്പെരുപ്പം ഒരു പരിധി വരെ കുറയ്ക്കും.
അമേരിക്കയിൽ പലിശ കുറവായതു കൊണ്ട്, കൂടുതൽ ലാഭം തേടി വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു തുടങ്ങും.
ഇത് ഓഹരി വിപണിയെ ശക്തമാക്കും.
യുഎസ് സമ്പദ്ഘടന നേരിടുന്നത് വെല്ലുവിളി
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടതാണ്. ഫെഡറൽ ഫണ്ടുകളുടെ നിരക്ക് ഇതോടെ 4 മുതൽ 4.25 ശതമാനമായി കുറയും.
ഈ വർഷം തന്നെ ഇനിയും രണ്ടു പ്രാവശ്യം നിരക്ക് കുറച്ചേക്കാം എന്ന സൂചനയുമുണ്ട്. ഫെഡ് റിസർവിന്റെ പണ നയസമിതിയായ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി ) ഒന്നിനെതിരെ 11 വോട്ടോടെയാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം അംഗീകരിച്ചത്.
പുതുതായി പ്രസിഡന്റ് ട്രംപ് ഫെഡറൽ റിസർവ് ഗവർണറായി നിയമിച്ച സ്റ്റീഫൻ മിറാനാണ് എതിർത്ത് വോട്ട് ചെയ്തത്. നിരക്ക് 0.50% കുറയ്ക്കണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
അമേരിക്കൻ സമ്പദ്ഘടനയെക്കുറിച്ചും അത്ര നല്ല ചിത്രമല്ല ഫെഡറൽ റിസർവ് ചീഫ് ജെറോം പവൽ അധ്യക്ഷനായ എഫ്ഒഎംസി നൽകുന്നത്.
സാമ്പത്തിക രംഗത്തെക്കുറിച്ച് കൂടുതൽ ജാഗരൂകമാകണമെന്ന് മുന്നറിയിപ്പ് നൽകി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ഒപ്പം വിലക്കയറ്റം പിടിച്ചുനിർത്തുക എന്നീ ദൗത്യങ്ങൾ ഒരേ സമയം നിർവഹിക്കുക ഫെഡറൽ റിസർവിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് എഫ്ഒഎംസി വിലയിരുത്തുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]