ദുബായ് ∙ ഓരോ വർഷവും 1000 പൈലറ്റുമാർക്ക് പരിശീലനം നൽകാൻ കഴിയുന്ന പുതിയ കേന്ദ്രം എമിറേറ്റ്സ് എയർലൈൻ ദുബായിൽ തുറന്നു. 63,318 ചതുരശ്ര അടി വിസ്തൃതിയിലുള്ള കേന്ദ്രത്തിൽ എയർബസ് എ350, ബോയിങ് 777 എക്സ് വിമാനങ്ങൾ നിയന്ത്രിക്കുന്നവരെയാണു പരിശീലിപ്പിക്കുക.
150 നഗരങ്ങളിൽ തൊഴിൽമേള നടത്തി എമിറേറ്റ്സും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ചേർന്ന് ഈ വർഷം 17,300 ജീവനക്കാരെ പുതുതായി നിയമിക്കും.
പൈലറ്റ്, കാബിൻ ക്രൂ, എൻജിനീയർ, കമേഴ്സ്യൽ സെയിൽസ്, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കേറ്ററിങ്, ഐടി, മാനവശേഷി വിഭാഗം, ഫിനാൻസ് തുടങ്ങി 350 വിഭാഗങ്ങളിലാണു നിയമനം നടത്തുക. നിലവിൽ ഗ്രൂപ്പിനു കീഴിൽ 1.21 ലക്ഷം ജീവനക്കാരുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

