കാത്തിരിപ്പിനൊടുവിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ, ഇന്ത്യയ്ക്കിത് ത്രിമധുരം. ഒന്ന്, നിലപാടുകൾ മയപ്പെടുത്തിയും കടുംപിടിത്തം ഒഴിവാക്കിയും ഇന്ത്യയുമായി വീണ്ടും വ്യാപാരക്കരാർ ചർച്ചകൾക്ക് അമേരിക്ക സന്നദ്ധമായി.
രണ്ട്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വെട്ടിക്കുറച്ചതോടെ ഇന്ത്യൻ ഓഹരി-കടപ്പത്ര വിപണികളിലേക്ക് വിദേശ നിക്ഷേപം ഒഴുകാനുള്ള സാധ്യതയേറി; രൂപയ്ക്കും ഇതു നേട്ടമാകും.
മൂന്ന്, ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ റഷ്യൻ എണ്ണയുടെ പേരിൽ 100% തീരുവ ചുമത്തണമെന്ന ട്രംപിന്റെ ആവശ്യം യൂറോപ്യൻ യൂണിയൻ പരിഗണിച്ചില്ല.
Now is the time to double down on partnerships rooted in shared interests and guided by common values. With our new EU–India strategy, we are taking our relationship to the next level.
And we are committed to finalising our trade agreement by end of the year.
മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺഡെർ ലേയെൻ, ഈ വർഷം ഡിസംബറോടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) യഥാർഥ്യമാക്കുമെന്നും പ്രഖ്യാപിച്ചു.
ട്രംപ് പ്രഖ്യാപിച്ച തീരുവഭാരം കുറയാൻ അമേരിക്കയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ സഹായിക്കും. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറും ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്പിലേക്ക് നികുതിഭാരമില്ലാതെ വിപണിപിടിക്കാൻ സഹായിക്കും.
കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്നം, വസ്ത്രം തുടങ്ങിയ കയറ്റുമതി വിഭാഗങ്ങൾക്കും ഇതു വലിയ നേട്ടമാകും.
വിദേശ നിക്ഷേപം കൂടുതലായി എത്തുന്നത് ഇന്ത്യയുടെ ഓഹരി, കടപ്പത്ര വിപണികളെ പുതിയ ഉയരത്തിലേക്ക് നയിക്കും; ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികൾക്കെതിരെ നില മെച്ചപ്പെടുത്താൻ രൂപയ്ക്കും അതു സഹായകമാകും. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ.
2023-24ലെ കണക്കുപ്രകാരം 135 ബില്യൻ ഡോളറിന്റേതാണ് ഉഭയകക്ഷി വ്യാപാരം.
പലിശ കുറച്ചിട്ടും വെട്ടിലാക്കി യുഎസ്
കഴിഞ്ഞ
. ട്രംപ് വീണ്ടും പ്രസിഡന്റായശേഷം പലിശനിരക്ക് കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഒടുവിൽ, അമേരിക്കയിൽ തൊഴിൽവിപണി കടുത്ത പ്രതിസന്ധിയിലേക്ക് വീണ പശ്ചാത്തലത്തിലാണ് നിരക്കുകൾ താഴ്ത്താൻ പവൽ തയാറായത്.
പൊതുവേ പലിശനിരക്ക് കുറയുമ്പോൾ ഡോളറും ട്രഷറി യീൽഡും തളരുകയും സ്വർണവില കുതിക്കുകയുമാണ് പതിവ്. എന്നാൽ, ഇപ്പോൾ പലിശനിരക്ക് കുറയ്ക്കുകയും 2025ൽ ഇനി രണ്ടുതവണയും 2026, 2027 വർഷങ്ങളിൽ ഓരോ തവണവീതവും പലിശനിരക്ക് കുറയ്ക്കുമെന്ന് ഫെഡറൽ റിസർവ് പ്രസ്താവിച്ചിട്ടും കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
∙ നേട്ടത്തിലേക്ക് പോയ യുഎസ് ഓഹരി വിപണികൾ നഷ്ടത്തിലായി.
∙ ഇടിയുമെന്ന് കരുതിയ ഡോളറും ട്രഷറി യീൽഡും മെല്ലെ കരകയറി.
∙ റെക്കോർഡ് തകർത്തെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് സ്വർണവില ഇടിഞ്ഞു.
യുഎസിൽ ഡൗ ജോൺസ് 0.57% കയറി.
എന്നാൽ എസ് ആൻഡ് പി500 സൂചിക 0.1%. നാസ്ക് 0.32% എന്നിങ്ങനെ ഇടിഞ്ഞു.
ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.2%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.2%, ഡൗ 0.1% എന്നിങ്ങനെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഒരുഘട്ടത്തിൽ 96 നിലവാരത്തിലേക്ക് വീണ യുഎസ് ഡോളർ ഇൻഡക്സ് 97ന് മുകളിലെത്തി.
4.06 ശതമാനത്തിലേക്ക് താഴ്ന്ന 10-വർഷ ട്രഷറി യീൽഡ് 4.075 ശതമാനത്തിലുമെത്തി.
സ്വർണവില, ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചയുടൻ ഔൺസിന് 3,704.53 ഡോളർ കടന്ന് റെക്കോർഡ് കുറിച്ചു. 3,700 കടന്നത് ആദ്യവുമാണ്.
എന്നാൽ, വൈകാതെ ലാഭമെടുപ്പ് തകൃതിയായി. 3,660 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ വിലയുള്ളത്.
പലിശനിരക്ക് കുറച്ചത് ‘താൽകാലിക’ രക്ഷാദൗത്യം മാത്രമാണെന്നും തുടർച്ചയായി പലിശനിരക്ക് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പവൽ പറഞ്ഞതാണ് തിരിച്ചടിയായത്.
2026, 2027 വർഷങ്ങളിൽ പ്രതീക്ഷിക്കുന്ന പലിശയിറക്കം ഒന്നിലേക്ക് നിജപ്പെടുത്തിയതും നിക്ഷേപകലോകത്ത് നിരാശ പടർത്തി.
On the day we launched our new EU-India strategy, I had the pleasure of wishing
a very happy birthday. I look forward to visiting India again for our next Summit.
Together we’ll open a new chapter in our partnership. We also discussed progress in our ongoing…
കുതിച്ചുമുന്നേറാൻ ഇന്ത്യ
അനുകൂല ഘടകങ്ങളുടെ കരുത്തിൽ കുതിപ്പിന് സജ്ജമാണ് ഇന്ത്യൻ ഓഹരികൾ.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 80 പോയിന്റ് ഉയർന്നത് സെൻസെക്സും നിഫ്റ്റിയും നേട്ടം തുടരുമെന്ന സൂചന നൽകുന്നു. ഇന്നലെ സെൻസെക്സ് 313 പോയിന്റ് (+0.38%) ഉയർന്ന് 82,693ലും നിഫ്റ്റി 91 പോയിന്റ് (+0.36%) നേട്ടവുമായി 25,330ലും എത്തിയിരുന്നു.
∙ രൂപയും ഇന്നലെ ഡോളറിനെതിരെ 24 പൈസ ഉയർന്ന് 87.85ൽ എത്തി.
∙ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിഞ്ഞ എസ്ബിഐ, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയുടെ ഓഹരികൾ ഇന്നും ശ്രദ്ധാകേന്ദ്രമാകും.
∙ കൊച്ചിൻ ഷിപ്പ്യാർഡ് ഒഎൻജിസിയിൽ നിന്ന് 200 കോടി രൂപയുടെ കപ്പൽ നവീകരണ കരാർ നേടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

