സ്വർണവില കേരളത്തിൽ ഇന്നു ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,455 രൂപയായി. 80 രൂപ താഴ്ന്ന് 91,640 രൂപയാണ് പവൻവില.
രാജ്യാന്തരവില ഔൺസിന് 10 ഡോളർ മാത്രം ഉയർന്ന് 4,085 ഡോളറിൽ തുടരുകയും കാര്യമായ കുതിപ്പിന് സമീപഭാവിയിൽ സാധ്യത ഇല്ലാത്തതുമാണ് കേരളത്തിൽ വില താഴാൻ കാരണം. 4,101 ഡോളർ വരെ ഉയർന്നശേഷം വില താഴ്ന്നത് കേരളത്തിലും വില കുറയാൻ സഹായിച്ചു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ യോഗത്തിന്റെ മിനിറ്റ്സ് ഈയാഴ്ച പുറത്തുവരുമെന്നത് നിർണായകമാണ്.
ഡിസംബറിലെ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ യോഗത്തിലെ മിനിറ്റ്സിൽ ഇതു സംബന്ധിച്ച യഥാർഥ ചിത്രം തെളിയും.
പലിശ കുറയുന്നതാണ് സ്വർണത്തിന് അനുകൂലം. എന്നാൽ, പലിശയിളവിനുള്ള സാധ്യത കുറഞ്ഞ പശ്ചാത്തലത്തിലാണ് സ്വർണത്തിൽ നിന്നിപ്പോൾ കുതിപ്പൊഴിഞ്ഞ് നിൽക്കുന്നത്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 9,465 രൂപയായി.
വെള്ളിക്ക് 3 രൂപ താഴ്ന്ന് 167 രൂപ. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറച്ച് 9,420 ആയാണ് വിലയിട്ടത്.
വെള്ളിക്ക് വില മാറിയില്ല, 170 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

