എഫ്ഡി പലിശ കുറച്ച് എസ്ബിഐ; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ | എഫ്ഡി പലിശനിരക്ക് | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – SBI Cuts FD Interest Rate | SBI | SBI FD | Manorama Online
എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്.
മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.
പുതുക്കിയ നിരക്കുപ്രകാരം 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങൾക്ക് 6.05%.
ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6.3 ശതമാനവും.
മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങളിന്മേൽ 0.50 അധിക പലിശ ബാങ്ക് നൽകുന്നുണ്ട്. എസ്ബിഐ വി-കെയർ ഡെപ്പോസിറ്റ് സ്കീമിൽ (SBI We-care deposit scheme) 0.50% അധിക പലിശയുമുണ്ട്.
എസ്ബിഐയുടെ പരിഷ്കരിച്ച എഫ്ഡി പലിശനിരക്കുകൾ താഴെ ചാർട്ടിൽ. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
State Bank of India (SBI) Reduces FD Interest Rates by 0.20%
2fa5rb7hbqfap03h4e48cf762-list mo-business-fixeddeposit 52guaep2l19lpltv87cm42drjg mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-sbi
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

