എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.

പുതുക്കിയ നിരക്കുപ്രകാരം 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങൾക്ക് 6.05%. ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6.3 ശതമാനവും. മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങളിന്മേൽ 0.50 അധിക പലിശ ബാങ്ക് നൽകുന്നുണ്ട്. എസ്ബിഐ വി-കെയർ ഡെപ്പോസിറ്റ് സ്കീമിൽ (SBI We-care deposit scheme) 0.50% അധിക പലിശയുമുണ്ട്. എസ്ബിഐയുടെ പരിഷ്കരിച്ച എഫ്ഡി പലിശനിരക്കുകൾ താഴെ ചാർട്ടിൽ.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

State Bank of India (SBI) Reduces FD Interest Rates by 0.20%