പശ്ചിമേഷ്യയിലെ യുദ്ധത്തിലും ഹോർമുസിലെ തടസ്സത്തിലും പതറാതെ കൊച്ചിയിലേക്ക് ഒഴുകാൻ വിദേശ ആഡംബര കപ്പലുകൾ (ക്രൂസ് കപ്പൽ). യുദ്ധ പശ്ചാത്തലത്തിലും കൊച്ചിയിലേക്കുള്ള യാത്ര ഇതുവരെ ഒരു കപ്പൽ പോലും റദ്ദാക്കിയിട്ടില്ലെന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
അടുത്ത വിദേശ ക്രൂസ് കപ്പൽ ഏപ്രിൽ 12ന് കൊച്ചിയിലെത്തും. അതിനുമുൻപേ യുദ്ധവും ഹോർമുസ് പ്രതിസന്ധിയും അവസാനിക്കുമെന്ന പ്രതീക്ഷയാണ് കൊച്ചിൻ പോർട്ട് അതോറിറ്റിക്കുമുള്ളത്.
ആഫ്രിക്കയ്ക്കും മിഡിൽ ഈസ്റ്റിനും മധ്യേയുള്ള
.
2024-25ൽ കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 10ലേറെ കപ്പലുകളായിരുന്നു യാത്ര റദ്ദാക്കിയത്. സെപ്റ്റംബറിൽ ആരംഭിച്ച് മേയ് വരെ നീളുന്ന സീസണിൽ എത്തേണ്ട
കപ്പലുകളിൽ നല്ലൊരുപങ്കാണ് യാത്ര റദ്ദാക്കിയതെന്നത് വലിയ തിരിച്ചടിയുമായിരുന്നു.
എന്നാൽ, നിലവിൽ സമാന പ്രതിസന്ധിയോ റദ്ദാക്കലുകളോ ഇല്ല. നടപ്പു സാമ്പത്തിക വർഷം (2025-26) ഏപ്രിൽ മുതൽ ഇതിനകം 29 ക്രൂസ് കപ്പലുകൾ കൊച്ചിയിലെത്തി.
ഇതിൽ 13 എണ്ണം വിദേശ കപ്പലുകളും 16 എണ്ണം ആഭ്യന്തര (കോസ്റ്റൽ) കപ്പലുകളുമാണ്. അടുത്ത ജൂണിനകം 11 കപ്പലുകൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഇത് ഏഴും വിദേശ കപ്പലുകൾ.
കോവിഡിന് മുൻപ്, 2018-19ലായിരുന്നു കൊച്ചിയിലേക്ക് ഏറ്റവുമധികം ക്രൂഡ് കപ്പലുകൾ എത്തിയത്. കഴിഞ്ഞ വർഷങ്ങളിലെ കണക്ക് ഇങ്ങനെ:
∙ 2018-19 : 49
∙ 2019-20 : 46
∙ 2020-21 : കോവിഡ്, ലോക്ക്ഡൗൺ
∙ 2021-22 : 9
∙ 2022-23 : 31
∙ 2023-24 : 42
∙ 2024-25 : 32
∙ 2025-26 : 29
കോവിഡ് പ്രതിസന്ധിയിൽ നിന്ന് അതിശക്തമായി കരകയറുന്നതിനിടെ ആയിരുന്നു ചെങ്കടൽ പ്രതിസന്ധി കൊച്ചിയെ ബാധിച്ചത്.
2018-19ൽ ക്രൂസ് കപ്പലുകളിലായി 65,000 പേർ എത്തിയിരുന്നു. കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ ആ വർഷം കൊച്ചി റെക്കോർഡും കുറിച്ചു.
കോവിഡനന്തരം 2023-24ൽ 42 കപ്പലുകളിലായി 53,000 പേരും വന്നിരുന്നു. 2024-25ൽ 32 കപ്പലുകൾ എത്തിയതിൽ 21 എണ്ണവും വിദേശ കപ്പലുകളായിരുന്നു.
രാജ്യാന്തര ക്രൂസ് കപ്പലുകൾ കൊച്ചിയിലെത്തുന്നത് എറണാകുളത്തിന് പുറമേ സമീപ ജില്ലകളായ ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവയ്ക്കും സാമ്പത്തികമായി വൻ നേട്ടമാണ്.
ഓരോ കപ്പലിലും ശരാശരി 1,500 പേരുണ്ടാകും. ഫോർട്ടുകൊച്ചി, കൊച്ചി നഗരം, കുമ്പളങ്ങി, മട്ടാഞ്ചേരി, ആലപ്പുഴ, കുമരകം, മൂന്നാർ, തേക്കടി എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾ പ്രദേശിക കച്ചവടക്കാരിൽ നിന്ന് കരകൗശല വസ്തുക്കൾ ഉൾപ്പെടെ വാങ്ങാറുണ്ട്.
യാത്രകൾ ലഭിക്കുമെന്നത് ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും നേട്ടമാണ്.
ഓരോ വിദേശ സഞ്ചാരിയും ശരാശരി 10,000 രൂപയെങ്കിലും ചെലവിടുമെന്നാണ് കണക്ക്. 500 ഡോളർ വരെ ചെലവിടുന്നവരുമുണ്ട്.
ഏകദേശം 45,000 രൂപ. ഓരോ ക്രൂസ് കപ്പലും കൊച്ചിയിലെത്തുമ്പോൾ തുറമുഖ ഫീസ് ഇനത്തിലും കൊച്ചി പോർട്ട് അതോറിറ്റിക്ക് 10-20 ലക്ഷം രൂപ വരുമാനം ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

