മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളിലേക്കാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ. ബിജെപി നയിക്കുന്ന മഹായുതി മുന്നണി എതിർപക്ഷത്തെ അപ്രസക്തമാക്കി മുന്നേറുന്നതാണ് കാഴ്ച.
29 മുനിസിപ്പൽ കോർപറേഷനുകളിൽ 25ലും ഭരണം പിടിച്ചുവെന്ന് പാർട്ടി പറയുന്നു. ഇതിൽ മുംബൈയും ഉൾപ്പെടുന്നു.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലേക്ക് (ബിഎംസി) നടന്ന ശക്തമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപറേഷനുകളെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു.
ചില കോർപറേഷനുകളുടെ വാർഷിക ബജറ്റിന് ഒട്ടേറെ സംസ്ഥാനങ്ങളുടെ ബജറ്റിനേക്കാൾ വലുപ്പമുണ്ട്. ഒന്നാംസ്ഥാനത്ത് ബിഎംസി തന്നെ.
ടോപ്10ൽ കേരളത്തിലെ കോർപറേഷനുകളില്ല. കണക്കുകൾ ഇങ്ങനെ (ആദ്യ 10 കോർപറേഷനുകളും ബജറ്റ് മൂല്യവും):
1.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി): നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ബജറ്റ് 74,427 കോടി രൂപ. മറ്റു കോർപറേഷനുകളേക്കാൾ ബഹുദൂരം മുന്നിലുമാണ് മുംബൈ.
2.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി): 19,930 കോടി രൂപ. 3.
മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി: 16,530 കോടി
4. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ: 15,502 കോടി
5.
പൂനെ മുനിസിപ്പൽ കോർപറേഷൻ: 12,618 കോടി
6. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ: 11,460 കോടി
7.
സൂറത്ത് മുനിസിപ്പൽ കോർപറേഷൻ: 10,000 കോടി
8. ഗ്രേറ്റർ ചെന്നൈ കോർപറേഷൻ: 8,400 കോടി
9.
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ: 5,166 കോടി 10. ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷൻ: 4,762 കോടി ഭൂനികുതി, വിവിധ ഫീസുകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം, സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതം തുടങ്ങിയവയാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാന നഗരികൂടിയായ മുംബൈയെ കൂടുതൽ സമ്പന്നമാക്കുന്നത്.
ബിഎംസിയുടെ മൊത്തം ബജറ്റിന്റെ 60 ശതമാനവും ചെലവാക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിഎംസിയുടെ വാർഷിക ബജറ്റ് ഗോവ, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ ബജറ്റിനേക്കാൾ വലുതുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

