ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ഇന്ധനവില കൂടാതിരിക്കാനായി കേന്ദ്രസർക്കാർ എക്സൈസ് നികുതി വെട്ടിക്കുറച്ചിട്ടും ‘വെട്ടിലായി’ എണ്ണവിതരണക്കമ്പനികൾ. രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ കൂടിയതിനാൽ റിഫൈനിങ് മാർജിൻ നെഗറ്റീവായെന്നും പെട്രോൾ, ഡീസൽ വിൽപന കനത്ത നഷ്ടത്തിലാണെന്നും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് വ്യക്തമാക്കി.
ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിൽ എത്തിക്കുമ്പോൾ എണ്ണവിതരണക്കമ്പനികൾക്ക് ലഭിക്കുന്ന നേട്ടമാണ് ഗ്രോസ് റിഫൈനിങ് മാർജിൻ (ജിആർഎം).
എണ്ണക്കമ്പനികൾ ഓരോ ലീറ്റർ പെട്രോളും 24 രൂപയും ഡീസൽ 60 രൂപയും നഷ്ടത്തിലാണ് വിൽക്കുന്നതെന്നും കൊട്ടക് പറയുന്നു. കേന്ദ്രം കഴിഞ്ഞദിവസം ഡീസൽ കയറ്റുമതി നികുതി കുത്തനെ കൂട്ടി ലീറ്ററിന് 55.5 രൂപയാക്കിയതും എണ്ണക്കമ്പനികൾക്ക് തിരിച്ചടിയാണ്.
മറ്റു ചില റിപ്പോർട്ടുകൾ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത് പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം കമ്പനികൾ നേരിടുന്നു എന്നായിരുന്നു.
2024-25ലും 2025-26ന്റെ തുടക്കത്തിലും എണ്ണക്കമ്പനികൾക്ക് പെട്രോളിൽ ലീറ്ററിന് 11.5 രൂപവരെയും ഡീസലിന് 9 രൂപവരെയും നേട്ടമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ നെഗറ്റീവ് ആയത്.
പെട്രോളിനും ഡീസലിനും കനത്ത വിൽപനനഷ്ടം നേരിടുന്നുണ്ടെന്നിരിക്കേ, നിലവിലെ വില ഏറെക്കാലം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞേക്കില്ല.
എന്നാൽ, ഒട്ടേറെ സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കേ, വില കൂട്ടാൻ കേന്ദ്രസർക്കാർ അനുവദിക്കില്ല. രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമായാൽ ഇന്ധനവില കൂട്ടാൻ എണ്ണക്കമ്പനികൾ മുതിർന്നേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

