ലോകം ബിറ്റ് കോയിനിനെ ഒരു നിക്ഷേപമായി സ്വീകരിക്കാൻ തുടങ്ങിയതിനാൽ ഇപ്പോൾ മുമ്പത്തേക്കാൾ ഏറെ ബിറ്റ് കോയിൻ ഖനനം നടക്കുന്നുണ്ട്. ഇന്ത്യയിൽ ബിറ്റ്കോയിൻ ഖനനം നിയമപരമാണ്. ആർക്കും ബിറ്റ് കോയിൻ ഖനനം ചെയ്തു എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇന്ത്യൻ ആദായനികുതി നിയമപ്രകാരം ബിറ്റ്കോയിൻ ഖനനത്തിൽ നിന്നുള്ള ലാഭത്തിന് നികുതി നൽകണം എന്ന നിബന്ധനയുണ്ട്. എന്നാൽ ബിറ്റ് കോയിൻ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിൽ അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്.

ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ സജ്ജീകരണവും അനുസരിച്ച്, ഒരു ബിറ്റ്‌കോയിൻ  ഖനനം ചെയ്യാൻ 10 മിനിറ്റ് മുതൽ 30 ദിവസം വരെ എടുക്കാം എന്ന് ഇതിനെ കുറിച്ച് ആധികാരികമായി അറിയുന്ന ഖനനക്കാർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ഉപയോഗിച്ചാണ് ഓരോ ഖനന യൂണിറ്റും പ്രവർത്തിക്കുന്നത്. ഓരോ രാജ്യത്തും വൈദ്യുതി നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ബിറ്റ് കോയിൻ ഖനന ചാർജുകളും ഇതിന് അനുസരിച്ച് വ്യത്യാസമുണ്ട്. സമ്പന്ന രാജ്യങ്ങളെക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ബിറ്റ് കോയിൻ ഖനനം ചെയ്തെടുക്കാനുള്ള ചെലവ് കുറവാണ്. ബിറ്റ് കോയിൻ ഖനനം ചെയ്തെടുക്കാൻ ഏറ്റവും കുറവ് വൈദ്യുതി വേണ്ട രാജ്യങ്ങളുടെ പട്ടിക കാണുക.

English Summary:

Discover how long it takes to mine one Bitcoin. Learn about the factors affecting Bitcoin mining time, including hardware, software, and electricity costs, with insights specific to India.