ബിഹാറിൽ എൻഡിഎയുടെ മിന്നുന്ന വിജയത്തിളക്കത്തിൽ ഒരു ചെറുപ്പക്കാരിയുടെ മുഖവും കാണാം, മൈഥിലി താക്കൂർ. ഏറ്റവും പ്രായംകുറഞ്ഞ എംഎൽഎ എന്ന പട്ടമാണ് അലിനഗർ മണ്ഡലത്തിൽ നിന്ന് 11,730 വോട്ടുകൾക്ക് വിജയക്കൊടി പാറിച്ച 25കാരി മൈഥിലിക്ക് സ്വന്തമാകുന്നത്.
‘‘ഞാൻ ഇനി അലിനഗറിന്റെ കേവലം പ്രതിനിധി മാത്രമല്ല, മണ്ഡലത്തിലെ ഓരോ വീട്ടുകാരുടയും മകളുമായിരിക്കും.
ഈ വിജയം അലിനഗറിലെ ഓരോ വീടിന്റെയുമാണ്. മണ്ഡലത്തിന്റെ ക്ഷേമത്തിനായി പരമാവധി പ്രയത്നിക്കും’’, വിജയത്തിനുശേഷം മൈഥിലിയുടെ പ്രതികരണമിങ്ങനെ.
ബിഹാറിലെ മധുബനി ജില്ലയിലെ ഉറേനിൽ ജനിച്ച മൈഥിലി, കേവവം ഈ തിരഞ്ഞെടുപ്പ് കാലത്തോ വിജയംകൊണ്ടോ മാത്രമല്ല ശ്രദ്ധേയയാകുന്നത്.
She is not only the youngest in the entire country —
she has also set a rare record by becoming the first MLA born in the 21st century. Until now, every MLA or MP in this country was born in the 20th century.
With no political lineage, purely through personal merit, hard work,…
പാട്ടുംപാടി നിയമസഭയിലേക്ക്
2011ലാണ് മൈഥിലി തന്റെ ജീവിതത്തിലെ ജൈത്രയാത്രയുടെ ആദ്യ ചുവടുവച്ചത്. സീ ടിവിയിൽ ലിറ്റിൽ ചാംപ്സ് എന്ന സംഗീത പരിപാടിയിൽ പങ്കെടുത്തായിരുന്നു അത്.
തുടർന്ന് 2015ൽ ഇന്ത്യൻ ഐഡൾ ജൂനിയറിൽ. 2016ൽ നിർണായക ട്വിസ്റ്റ്.
ഐ ജീനിയസ് യങ് സ്വിങ്ങിങ് സ്റ്റാർ മത്സരത്തിൽ വിജയിച്ചതോടെ യൂണിവേഴ്സൽ മ്യൂസിക്കിന്റെ ‘യാ റബ്ബാ’ എന്ന ആൽബത്തിൽ പാടാൻ അവസരം.
ബിഹാറിലെ ഭോജ്പുരി നാടോടി സംഗീതത്തിന്റെ നിലനിൽപ്പും പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെ സാമൂഹിക മാധ്യമത്തിലും മൈഥിലി സ്റ്റാർ ആയി. ചുരുങ്ങിയകാലം കൊണ്ട് യൂട്യൂബിൽ 50 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാർ.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാനും അവസരം ലഭിച്ചതോടെ, ബിഹാറിൽ ബിജെപിയുടെ ‘പുതിയ മുഖ’മായി മൈഥിലി മാറുകയായിരുന്നു. പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ്.
ആർജെഡിയുടെ കരുത്തനായ സ്ഥാനാർഥി ബിനോദ് മിശ്രയെ മലർത്തിയടിച്ച് വൻ വിജയവും. സാമ്പത്തിക ആസൂത്രണത്തിലും മിടുക്കി
ഗായിക എന്ന നിലയിൽ ആസ്വാദകരുടെ ഹൃദയംകവർന്ന മൈഥിലി, എംഎൽഎ എന്ന നിലയിലും മികവ് പുലർത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
പാട്ടിൽ മാത്രമല്ല, സാമ്പത്തിക ആസൂത്രണത്തിലും മൈഥിലി ‘സ്മാർട് ഗേൾ’ ആണെന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്തുവകകൾ സംബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാൽ കാണാം. 4 കോടി രൂപയാണ് മൊത്തം ആസ്തി.
വാർഷിക വരുമാനം 5 വർഷംകൊണ്ട് ഇരട്ടിയിലേറെയി. 2019-20ൽ 12.02 ലക്ഷം.
2023-24ൽ 28.67 ലക്ഷം.
സംഗീത പരിപാടികൾ, സാമൂഹിക മാധ്യമത്തിലെ സജീവ സാന്നിധ്യം, വിവിധ ബ്രാൻഡുകളുമായുള്ള സഹകരണം എന്നിവ വഴിയാണ് വരുമാനം. 2022ൽ മൈഥിലി 47 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ഭൂസ്വത്തിന് നിലവിലെ വില 1.5 കോടി.
സ്വന്തമായി ഒരു ഹോണ്ട ആക്ടീവ സ്കൂട്ടറുണ്ട്.
53 ലക്ഷം രൂപ മതിക്കുന്ന 408 ഗ്രാം സ്വർണമുണ്ട്. കൈവശം പണമായുള്ളത് 1.80 ലക്ഷം രൂപ.
മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയം.
എസ്ബിഐ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്, എച്ച്ഡിഎഫ്സി ഫ്ലക്സി ക്യാപ് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ ലാർജ് ക്യാപ് ഫണ്ട് തുടങ്ങിയവയിൽ മൈഥിലിക്ക് നിക്ഷേപമുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ 18 ശതമാനത്തോളം നേട്ടം (റിട്ടേൺ) സമ്മാനിച്ചിട്ടുണ്ട് എസ്ബിഐ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്.
ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 13% നേട്ടം സമ്മാനിച്ചതാണ് എച്ച്ഡിഎഫ്സി ഫ്ലക്സി ക്യാപ് ഫണ്ട്. ഐസിഐസിഐ പ്രുഡൻഷ്യൽ ലാർജ് ക്യാപ് ഫണ്ടിന്റെ ഒരുവർഷ റിട്ടേൺ 12%.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

