നഷ്ടം തുടർന്ന് ഓഹരികൾ. വില വർധിച്ച് ക്രൂഡ് ഓയിൽ.
ഇറാൻ യുദ്ധം എങ്ങോട്ടു നീങ്ങുമെന്ന ആശങ്കയിലാണ്നിക്ഷേപകർ. അതിനിടെ ഇറാനിലെ തന്ത്രപരമായ ഖാർഗ് ദ്വീപിൽ പ്രഹരിച്ച് യുഎസ് സൈന്യം.
ഇറാന്റെ 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്ന സ്ഥലമാണിത്. ദ്വീപിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണം.
ഹോർമുസ് കടലിടുക്ക് തടഞ്ഞാല്‍ ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ അടക്കം തകർക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സാമ്പത്തിക നട്ടെല്ലായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഇതുവരെ യുഎസ് ആക്രമണം നടത്തിയിരുന്നില്ല.
ഖാർഗിലെ എണ്ണ ടെർമിനല്‍ തകർക്കുന്നത് വർഷങ്ങളോളം ഇറാനെ സാമ്പത്തികമായി തളർത്താനാകും. എന്നാൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും റെക്കോർഡിലേക്ക് കുതിക്കും.
ട്രംപിന് തിരിച്ചടി
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ പ്രഖ്യാപിച്ച ക്രിമിനൽ അന്വേഷണത്തിൽ ട്രംപിന് തിരിച്ചടി.
ഇതുമായി ബന്ധപ്പെട്ട് പവൽ കോടതിയിൽ ഹാജരായി മൊഴി നൽകാനുള്ള നിർദേശം കോടതി തടഞ്ഞു. യുഎസ് കേന്ദ്രബാങ്കിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ യുഎസ് ഭരണകൂടം ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കോടതി നിരീക്ഷിച്ചു.
പവൽ കുറ്റം ചെയ്തതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വാഷിങ്ടണിലെ ജില്ലാ കോടതി നിരീക്ഷിച്ചു.
പുട്ടിൻ സഹായിക്കുന്നുണ്ടോ?
ഇസ്രയേല്‍ – യുഎസ് സൈന്യത്തിനെതിരെ ഇറാന് റഷ്യയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ട്രംപിന് സംശയം. കഴിഞ്ഞ ദിവസം ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പ്രകടിപ്പിച്ചത്.
ഇറാനെ റഷ്യൻ പ്രസിഡന്റ് ചെറിയ തോതിൽ സഹായിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് യുക്രെയ്നെ സഹായിക്കുന്നുണ്ടെന്ന് പുട്ടിനും അറിയാം.
അത് ശരിയുമാണ്. ചൈനയും ഇതേ കാര്യമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പുടിൻ– ട്രംപ് ടെലിഫോൺ സംഭാഷണം നടന്നെങ്കിലും കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നഷ്ടം നഷ്ടം സര്‍വത്ര
പശ്ചിമേഷ്യയിലെ യുദ്ധം കഴിഞ്ഞ വാരവും വിപണിയെ സാരമായി ബാധിച്ചു. ചില മോശം റെക്കോർഡുകളും ഇക്കുറി വിപണി കുറിച്ചു.
വെള്ളിയാഴ്ച നഷ്ടം
ഇന്നലെ വിപണി നേരിട്ടത് അടുത്ത കാലത്ത് ഒരു ദിവസമുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്.
ഇറാൻ യുദ്ധത്തിനിടെ ക്രൂഡ് ഓയില്‍ വില വർധിച്ചതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ കളമൊഴിഞ്ഞതും വിപണിയെ രണ്ടു ശതമാനത്തോളം നഷ്ടത്തിലാക്കി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും ഓഹരികളെ താഴ്ത്തി.
യുഎസിലും നഷ്ടം
ഇന്നലെ യുഎസ് ഓഹരി വിപണിയും കനത്തെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ് ആൻഡ് പി 0.61 ശതമാനവും നാസ്ഡാക്ക് 206.62 ശതമാനവും ഡോ സൂചിക 0.26 ശതമാനവും ഇടിഞ്ഞു. എസ് ആൻഡ് പി തുടർച്ചയായ മൂന്നാം ആഴ്ചയാണ് നഷ്ടത്തിലാകുന്നത്.
ക്രൂഡ് ഓയിൽ വില ഉയരുന്നത് യുഎസിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയാണ് തുടർച്ചയായ ദിവസങ്ങളിൽ വിപണിയെ ഇടിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഇക്കൊല്ലം അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്ന ആശങ്കയും വിപണിക്കുണ്ട്.
യൂറോപ്യൻ വിപണിക്കും പറയാനുള്ളത് നഷ്ടത്തിന്റെ കഥ തന്നെയാണ്.
പശ്ചിമേഷ്യയിലെ യുദ്ധം സാമ്പത്തിക വളർച്ചാ തോത് കുറയ്ക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

