കൊച്ചി∙ അവസരം ലഭിക്കുമ്പോൾ അതു പിടിച്ചെടുക്കാൻ തയാറാവുകയും ക്ഷണത്തിനു കാത്തുനിൽക്കാതെ വനിതകൾ ആത്മവിശ്വാസത്തോടെ മുന്നോട്ടു നടക്കണമെന്നും മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു. കൊച്ചിയിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച വനിതാ നേതൃത്വ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയം മാമ്മൻ മാത്യു.
നേതൃത്വമെന്നത് വെറും മാനേജ്മെന്റ് മാത്രമല്ല, മറിച്ച് സമൂലമായ ഉദാരത അടിസ്ഥാനമാക്കിയുള്ള മുന്നേറ്റമാണെന്ന് വനിതാദിന പ്രമേയമായ ‘ഗിവിങ് ടു ഗെയിൻ’ (നേട്ടങ്ങൾക്കായി നൽകുക) എന്ന വിഷയത്തിൽ മറിയം മാമ്മൻ മാത്യു വിശദീകരിച്ചു.
‘അറിവ് പങ്കുവയ്ക്കുമ്പോഴും മറ്റുള്ളവർക്കായി ഇടം സൃഷ്ടിക്കുമ്പോഴുമാണ് യഥാർഥ തൊഴിൽപരമായ വളർച്ച ഉണ്ടാകുന്നത്.
നിങ്ങളുടെ ലക്ഷ്യങ്ങളെ ചെറുതാക്കരുത്. വാർപ്പുമാതൃകകളെ പൊളിച്ചെഴുതുക.
ജീവിതത്തിൽ തെറ്റുകളും പരാജയങ്ങളും സ്വാഭാവികമാണ്. സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ആ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകുന്നതിലാണ് പ്രഫഷനൽ പക്വത.
മറ്റൊരാൾക്കായി വാതിൽ തുറന്നു കൊടുക്കുമ്പോൾ എന്റെ മുറിയുടെ വലിപ്പം വർധിക്കുന്നെന്നാണ് ഞാൻ പഠിച്ച പാഠം.
അറിവും വിവരങ്ങളുമൊക്കെ പങ്കുവയ്ക്കപ്പെടുമ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു. ഞാൻ കൂടുതൽ വളരുന്നു.
പത്രപ്രവർത്തനത്തിലും മാനേജ്മെന്റിലും ഈ തത്വം ബാധകമാണ്’ – മറിയം മാമ്മൻ മാത്യു പറഞ്ഞു.
‘ഒരു ടീമിനു നൽകുന്ന വിശ്വാസവും സോഴ്സുകൾക്കും പ്രേക്ഷകർക്കും നൽകുന്ന ആദരവിലുമാണ് സ്ഥാപനത്തിന്റെ വളർച്ച അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അവസരം കൈവരുമ്പോൾ അത് പ്രയോജനപ്പെടുത്താൻ സ്ത്രീകൾ എപ്പോഴും സജ്ജരായിരിക്കണം.
നേതൃത്വത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മൂന്നു കാര്യങ്ങളിലാണ്. ഒന്നാമതായി എല്ലാ ഇടങ്ങളിലും ആത്മവിശ്വാസത്തോടെ ‘എത്തിച്ചേരുക’ (Show up).
രണ്ടാമതായി, അറിവ് മറ്റുള്ളവർക്ക് ‘പങ്കുവയ്ക്കുക’ (Share). ഇത് കൂട്ടായ വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്.
അവസാനമായി, അടുത്ത തലമുറയെ വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ അന്തരീക്ഷം ഒരുക്കിക്കൊണ്ട് അവർക്കായി ‘ഇടം സൃഷ്ടിക്കുക’ (Create space) എന്നിവയാണ് അവ’ – മറിയം മാമ്മൻ മാത്യു പറഞ്ഞു.
കെഎംഎ പ്രസിഡന്റ് കെ.ഹരികുമാർ, മാനേജ്മെന്റ് വീക്ക് ചെയർ അനിൽ ജോസഫ്, നിയോ ഫിലിം സ്കൂൾ സ്ഥാപകനും ചെയർമാനുമായ ജയിൻ ജോസഫ്, നടിയും അമ്മ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ, കെഎംഎ ഓണററി സെക്രട്ടറി അനിൽ വർമ, വനിതാ നേതൃത്വ കോൺക്ലേവ് ചെയർപഴ്സൻ മീന തോമസ് എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

