രാജ്യത്തെ കയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്. മഹാരാഷ്ട്രയാണ് ഒന്നാമത്.
നിതി ആയോഗ് പുറത്തുവിട്ട പട്ടികയിൽ 2022ൽ 19–ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി 11ലെത്തി.
കയറ്റുമതി രംഗത്ത് ഇനിയും മെച്ചപ്പെടാൻ ഒട്ടേറെ കാര്യങ്ങൾ കേരളത്തിന് ചെയ്യാനുണ്ടെന്നും ‘എക്സ്പോർട്ട് പ്രിപയേഡ്നസ് സൂചിക 2024’ റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്രയാണ് റാങ്കിങ്ങിൽ ഒന്നാമത്. മുൻവർഷങ്ങളിൽ ഒന്നാംസ്ഥാനത്തായിരുന്ന തമിഴ്നാട് ഇക്കുറി രണ്ടാമതായി.
ഇന്ത്യയുടെ കയറ്റുമതി ഹബ്ബ് എന്ന തമിഴ്നാടിന്റെ പട്ടമാണ് മഹാരാഷ്ട്ര പിടിച്ചെടുത്തത്. ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ.
അതേസമയം പുതിയ റാങ്കിങ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് നിതി ആയോഗ് സിഇഒ പറഞ്ഞു. ഈ വർഷം റാങ്കിങ്ങ് തയ്യാറാക്കുന്നതിലെ ഇൻഡക്സ് മാറ്റിയിട്ടുണ്ട്.
അതിനാൽ മുൻ വർഷത്തെ റാങ്കിങ്ങ് നിതി ആയോഗ് ഈ വർഷത്തെ റിപ്പോർട്ടിനൊപ്പം പുറത്തു വിട്ടിട്ടില്ല.
2020–21 സാമ്പത്തിക വർഷം മുതൽ 2023–24 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയറ്റുമതി രംഗത്തെ പ്രകടനവും ഭാവി സാധ്യതകളുമാണ് റിപ്പോർട്ടിൽ പരിശോധിച്ചത്. കയറ്റുമതിക്കുള്ള അടിസ്ഥാന സൗകര്യം, ബിസിനസ് ആവാസവ്യവസ്ഥ, നയങ്ങളും ഭരണസംവിധാനവും, കയറ്റുമതി പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്.
ഇതിൽ കേരളത്തിന് 53.76 സ്കോറാണ് ലഭിച്ചത്. ഒന്നാമതെത്തിയ മഹാരാഷ്ട്രയ്ക്ക് 68.01.
മുൻ റിപ്പോർട്ടിൽ കേരളത്തിന് 44.03 ആയിരുന്നു സ്കോർ.
2023–24 സാമ്പത്തിക വര്ഷത്തിൽ 68,375 കോടി രൂപയുടെ ഉൽപന്നങ്ങളാണ് കേരളം കയറ്റുമതി ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ 32,025 കോടി രൂപയുടേതും പെട്രോളിയം ഉൽപന്നങ്ങൾ ആയിരുന്നുവെന്നതാണ് പ്രത്യേകത.
ബിപിസിഎൽ കൊച്ചി റിഫൈനറിയാണ് ഇതിന് സഹായിച്ചത്. സമുദ്രോൽപന്നങ്ങൾ, റബർ ഉൽപന്നങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, കയർ ഉൽപന്നങ്ങൾ, ഐടി എന്നിവയും കേരളത്തിൽ നിന്ന് കടൽകടന്നു.
നിതി ആയോഗിന്റെ മുന്നറിയിപ്പ് ; ഈ കാര്യങ്ങൾ പരിഹരിക്കണം
അതേസമയം കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളും നിതി ആയോഗ് മുന്നറിയിപ്പ് നൽകുന്നു.
കൃത്യമായി ഇടപെട്ടില്ലെങ്കിൽ കേരളത്തിന്റെ കയറ്റുമതി മേഖലയിൽ ഭീഷണിയാകുന്ന ചില കാര്യങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളുടെ വിദേശ കുടിയേറ്റമാണ് ഇതിലൊന്ന്.
പ്രായമായവരുടെ എണ്ണം കൂടുന്നതാണ് മറ്റൊരു ഭീഷണി. നിലവിൽ ജനസംഖ്യയിലെ 16 ശതമാനവും 60 വയസിന് മുകളിലുള്ളവർ.
ഇവരുടെ ക്ഷേമത്തിന് കൂടുതൽ പണം കണ്ടെത്തേണ്ടത് സാമ്പത്തികമായി തിരിച്ചടിയാകും. തൊഴിൽ സജ്ജമായ ആളുകളുടെ എണ്ണത്തിലും ഇത് വലിയ കുറവുണ്ടാക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയെങ്കിലും ഗവേഷണങ്ങൾക്ക് വേണ്ടി പണം മാറ്റിവക്കുന്നത് കുറവാണ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 0.3 ശതമാനമാണ് ഇക്കാര്യത്തിൽ ചെലവിടുന്നത്.
ഇവ പരിഹരിച്ചില്ലെങ്കിൽ കയറ്റുമതി രംഗത്ത് കേരളത്തെ കാത്തിരിക്കുന്നത് തിരിച്ചടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളം പരിഹരിക്കണം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

