ഒറ്റ ടിക്കറ്റിന് വില 5,000 രൂപ മുതൽ 25,000 രൂപവരെ. ഫുട്ബോൾ മിശിഹ ‘ലയണൽ മെസ്സി’യെ ഒരുനോക്കുകാണാൻ കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ പക്ഷേ, മടങ്ങിയത് കലിയടക്കാനാവാതെ.
സ്റ്റേഡിയത്തിലെത്തുന്ന മെസ്സി ആരാധകരുമായി സംവദിക്കുമെന്നാണ് നേരത്തേ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിലിറങ്ങിയ മെസ്സി ഏതാനും നിമിഷങ്ങൾ മാത്രം ചെലവഴിച്ച് മടങ്ങിപ്പോയത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
| Kolkata, West Bengal: Angry fans threw bottles and chairs from the stands at Kolkata’s Salt Lake Stadium Star footballer Lionel Messi has left the Salt Lake Stadium in Kolkata. More details awaited.
മെസ്സിക്ക് പുറമേ ബോളിവുഡ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഉടമയുമായ ഷാറുഖ് ഖാനും ഗ്രൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല, ഇതോടെ പ്രകോപിതരായാണ് ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും മറ്റും വലിച്ചെറിഞ്ഞതും ഉപകരണങ്ങളും മറ്റും നശിപ്പിച്ചതും. മെസ്സിയെ കൊണ്ടുവന്ന് നടത്തിയത് ‘തട്ടിപ്പ്’ പരിപാടിയാണെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശിച്ചു.
| Kolkata, West Bengal: A fan of star footballer Lionel Messi says, “Absolutely terrible event. He came for just 10 minutes.
All the leaders and ministers surrounded him. We couldn’t see anything.
He didn’t take a single kick or a single penalty. They said they would bring… മന്ത്രിമാർക്കും അവരുടെ മക്കൾക്കും മാത്രമാണ് മെസ്സിയെ കാണാൻ പറ്റിയതെന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തിയിലേക്ക് ഒഴുകിയ ആരാധകരെല്ലാം നിരാശരാണെന്നും ഒരാൾ പറഞ്ഞു.
പണവും പോയി സമയവും പോയി, നിരാശയാണ് ഫലമെന്നാണ് മറ്റൊരാൾ പറഞ്ഞത്. മെസ്സിയുടെ ഈ ഇന്ത്യാ പര്യടനം (ഗോട്ട് ഇന്ത്യ ടൂർ 2025) ഏകദേശം 840 കോടി രൂപവരെ ചെലവുവരുന്ന പരിപാടിയാണ്.
മെസ്സിക്ക് മാത്രം 100 കോടി രൂപയിലധികം സംഘാടകർ നൽകിയിട്ടുണ്ടെന്നാണ് വിവരം.
Congratulations to the officials, politicians, and volunteers for turning Messi’s walk into your personal photo op. Meanwhile, the actual fans, the ones who funded this event with their ticket money could barely see him.
ഇതിനു പുറമേ ഒപ്പം വന്നവർക്കുള്ള പണം, ജെറ്റ് വിമാനം, മറ്റ് ചെലവുകൾ എല്ലാം കൂടി സംഘാടകർക്ക് 200 കോടി രൂപയുടെ ആകെച്ചെലവ് ഉണ്ടായെന്നും അനുമാനിക്കുന്നു. അദാനി ഫൗണ്ടേഷൻ, എച്ച്എസ്ബിസി ഇന്ത്യ, ജെഎസ്ഡബ്ല്യു എന്നിവ 30 കോടി മുതൽ 70 കോടി രൂപവരെ സ്പോൺസർഷിപ്പ് നൽകിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ടിക്കറ്റ് വിൽപനയിൽ നിന്ന് സംഘാടകർ പ്രതീക്ഷിച്ചത് 80 കോടി രൂപവരെ. ആകെ സ്പോൺസർഷിപ്പ് തുകയായി 180 കോടി രൂപ സംഘാടകർക്ക് ലഭിച്ചുവെന്നുമാണ് വിവരം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

