വില കുറച്ചു താഴ്ന്നിട്ടു വേണം സ്വർണത്തില് അൽപ്പം നിക്ഷേപിക്കാൻ എന്ന് കാത്തിരിക്കുന്നവരെ എല്ലാം വിഷണ്ണരാക്കി സ്വർണ വില പിടികിട്ടാത്ത ഉയരത്തിലേക്കു കുതിക്കുന്നു
ഗ്രാമിന് 105 രൂപ ഉയർന്ന് 11,495 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പവന് 840 രൂപ കൂടി 91,960 രൂപ ആയിരിക്കുന്നു.
അതായത് പവന് 92,000 രൂപയിൽ എത്താൻ ഇനി 40 രൂപ മതി എന്നതാണ് അവസ്ഥ. ഒക്ടോബർ ഒന്നിന് ഗ്രാമിന് 10,875 രൂപയും പവന് 87,000 രൂപയും ആയിരുന്നതാണ് 12 ദിവസത്തിനുള്ളിൽ ഇത്രയും വർധിച്ചിരിക്കുന്നത്.
ഒക്ടോബർ തുടങ്ങിയതിനു ശേഷം സ്വർണവില മിക്ക ദിവസങ്ങളിലും റെക്കോർഡ് തിരുത്തുകയായിരുന്നു. വെള്ളിയാഴ്ച ഇസ്രായേൽ ഹമാസ് സമാധാന കരാറിനെ തുടർന്ന് സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും അന്ന് ഉച്ചതിരിഞ്ഞ് വില വീണ്ടും മുന്നേറിയിരുന്നു
സ്വർണത്തിന് ഇന്ന് ഒറ്റ ദിവസം വർധിച്ചിരിക്കുന്നത് 840 രൂപയാണ്.
ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 11,390 രൂപയും പവന് 91,120 രൂപയും എന്ന റെക്കോർഡ് ആണ് ഇന്ന് മറികടന്നത്. വെറും 12 ദിവസം കൊണ്ട് സ്വർണ്ണവിലയിൽ ഉണ്ടായത് 4520 രൂപയുടെ വർധനയാണ്, ഒക്ടോബർ ഒന്നിന് പവന് 87,440 രൂപയായിരുന്നു വില. ജനുവരി 1ന് പവന് 57,200രൂപയും സെപ്റ്റംബർ 13 ന് 81,520 രൂപയുമായിരുന്നു 22 കാരറ്റ സ്വർണത്തിന്റെ വില.
18 കാരറ്റ് സ്വർണ വിലയും എന്ന് പുതിയ റെക്കോർഡ് ഇട്ടു.
ഗ്രാമിന് 85 രൂപ കൂടി 9,450 രൂപയാണ് വില. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷകളും ആഗോള രാഷ്ട്രീയത്തിൽ തുടരുന്ന അനിശ്ചിതങ്ങളും നാളുകളായി സ്വർണത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടുകയാണ്.
അതോടൊപ്പം അമേരിക്കയിലെ ഷട്ട് ഡൗൺ ഉടനെ അവസാനിക്കില്ലെന്ന സൂചനകളും സ്വർണത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു, ഇന്ത്യൻ വിപണിയിൽ ദീപാവലി അടുത്തുവരുന്നത് സ്വർണത്തിന് വീണ്ടും വില ഉയരാൻ ഇടയാക്കും. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണവില ഔൺസിന് 4059 ഡോളർ എന്ന നിലയിലാണ്.
വെള്ളി വിലയിലും മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് നാല് രൂപ കൂടി 188 രൂപ എന്ന സർവകാല റെക്കോർഡിലാണ്. വെള്ളിയുടെ വ്യവസായിക ഡിമാൻഡ് ഉയരുന്നതാണ് മുന്നേറ്റത്തിന് കരുത്ത് പകരുന്നത് . ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയിലെല്ലാം വെള്ളി വളരെ ആവശ്യമുള്ള ഘടകമാണ്.
വില വർധിക്കാൻ തുടങ്ങിയതോടെ വെള്ളിയുടെ നിക്ഷേപ ആവശ്യം ഉയർന്നതും വിലയെ സ്വാധീനിച്ചിട്ടുണ്ട് സ്വർണത്തെപ്പോലെ വെള്ളിക്കും ലഭ്യത കുറവാണ്, … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

