അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. ഈ അനിശ്ചിതാവസ്ഥ ആഗോള വിപണിയിൽ വലിയ പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്.
ക്രൂഡോയിൽ വിലയും സ്വർണവിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓഹരി വിപണികളിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ ആക്രമണങ്ങളിൽ നിരവധിപേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഇറാൻ നഷ്ടപരിഹാരം നൽകണണെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതാണ് പുതിയ വഴിത്തിരിവ്.
ഇനിയുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇതൊരു പ്രധാന വിഷയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എങ്കിലും, അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തുടരുന്ന കാലത്തോളം യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.
2029 ജനുവരി 29 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. അതുവരെ ഈ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് വ്യക്തമാക്കി.
‘‘ട്രംപ് പോട്ടെ, അടുത്ത പ്രസിഡന്റ് വരട്ടെ. എന്നിട്ടാകാം ചർച്ച.
ട്രംപിന് ഇറാനുമായി ഡീലിലെത്താനൊന്നും കഴിയില്ല’’ – മുഹമ്മദ് ബാഗെർ ഖാലിബാഫ് പറഞ്ഞു. യുഎസുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന പ്രചാരണങ്ങൾ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി തള്ളിക്കളഞ്ഞു.
ഇടനിലക്കാരുടെ സഹായത്തോടെ ഭാഗികമായ ആശയവിനിമയങ്ങൾ മാത്രമാണ് നടക്കുന്നതെന്നും നേരിട്ടുള്ള ചർച്ചകൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയ്ക്കുമേൽ ‘ഉപരോധബാധ’ ബാധിച്ചിരിക്കുകയാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ഖഖായി സമൂഹമാധ്യമമായ എക്സിൽ പരിഹസിച്ചു.
യുദ്ധമുഖത്ത് തിരിച്ചടികൾ നേരിടുമ്പോൾ ഉപരോധ പ്രഖ്യാപനങ്ങളുമായി രംഗത്തുവരുന്നത് അമേരിക്കയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമർശിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഉൽപാദനം പരിമിതപ്പെട്ടത് യുഎസിന് കനത്ത തിരിച്ചടിയായി മാറി.
കഴിഞ്ഞ ആഴ്ച അമേരിക്കയുടെ കരുതൽ എണ്ണശേഖരമായ എസ്പിആർ (സ്ട്രാറ്റജിക് പെട്രോളിയം റിസർവ്) 298.7 ദശലക്ഷം ബാരലായി താഴ്ന്നു. 1983-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
1975-ലാണ് എസ്പിആർ നിലവിൽ വന്നത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണലഭ്യത ഗണ്യമായി കുറഞ്ഞത് യുഎസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എണ്ണശേഖരത്തിൽ നിന്നും 172 ദശലക്ഷം ബാരൽ എണ്ണ പൊതുവിപണിയിലേക്ക് ലഭ്യമാക്കാൻ കഴിഞ്ഞ മാർച്ചിൽ ഡൊണാൾഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ, ജോൺസ് നിയമപ്രകാരമുള്ള ഇളവുകൾ നീക്കം ചെയ്ത നടപടിയും ശ്രദ്ധേയമായി.
യുഎസിലേക്ക് എണ്ണയുൾപ്പെടെയുള്ള ഊർജോൽപന്നങ്ങൾ അമേരിക്കൻ പതാകയേந்திய കപ്പലുകളിൽ മാത്രമേ കൊണ്ടുവരാവൂ എന്ന് അനുശാസിക്കുന്ന നിയമമാണിത്. 1920-ൽ അന്നത്തെ പ്രസിഡന്റായിരുന്ന വൂഡ്രോ വിൽസൺ നടപ്പിലാക്കിയതാണ് ഈ നിയമം.
യുഎസിനോട് ഇനി യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് ഇറാൻ നൽകുന്നത്. പ്രതിരോധ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി സൈനിക നേതൃത്വത്തിലും നിർണായക അഴുമറികൾ നടപ്പിലാക്കി.
യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണിത്. മേജർ ജനറൽ പൈലറ്റ് അലി അബ്ദുല്ലാഹിയെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ (ഐആർജിസി) ചീഫ് ഓഫ് സ്റ്റാഫ് ആയും ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയെ പുതിയ കമാൻഡർ ഇൻ ചീഫായും നിയമിച്ചു.
ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ ഖറായി അഷ്തിയാനിയാണ് പുതിയ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്. മേജർ ജനറൽ മുഹമ്മദ് പക്പോർ കമാൻഡറായി ചുമതലയേൽക്കും.
പ്രതിരോധ മന്ത്രിയായി ബ്രിഗേഡിയർ ജനറൽ അസീസ് നാസീർസാദേഹിനെയും മുജ്തബ ഖമനയി നിയമിച്ചിട്ടുണ്ട്. ബ്രിഗേഡിയർ ജനറൽ ഖോലംറേസ മെഹ്റാബിയാണ് സൈന്യത്തിന്റെ പുതിയ ഡപ്യൂട്ടി കോ-ഓർഡിനേറ്റർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

