ദുബായ്∙ വെടിനിർത്തൽ നിലവിൽ വന്നതോടെ എമിറേറ്റ്സ് വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. നിലവിലെ സ്പെഷൽ സർവീസുകൾ ക്രമേണ ഷെഡ്യൂൾ അനുസരിച്ചു പ്രവർത്തിപ്പിക്കും.
100 കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്.
പുതിയതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു തവണ സൗജന്യമായി തീയതി മാറ്റാനുള്ള അവസരവും നൽകും. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര തടസ്സപ്പെട്ടവർക്ക് ഏറ്റവും അടുത്ത ദിവസം വീണ്ടും ബുക്ക് ചെയ്യാം.
ഫെബ്രുവരി 28 മുതൽ മേയ് 31വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ജൂൺ 15 വരെ ഏതു ദിവസത്തേക്കും വീണ്ടും ബുക്ക് ചെയ്യാം. യാത്ര ചെയ്യാത്തവർക്കു റീ ഫണ്ട് ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

