ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ഭൂമിയിൽ ആഡംബര കെട്ടിട സമുച്ചയം ഉയരുന്നു.
ഗുജറാത്തിലെ ഗാന്ധിനഗറിൽ 15 വർഷം മുമ്പാണ് താരം ഭൂമി വാങ്ങിയത്. ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി (ഗിഫ്റ്റ് സിറ്റി)ക്ക് സമീപത്താണ് 5.72 ഏക്കർ ഭൂമിയുള്ളതെന്നതാണ് പ്രത്യേകത
മുംബൈ കേന്ദ്രമായ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ലോട്ടസ് ഗ്രൂപ്പാണ് ഇവിടെ ആഡംബര കെട്ടിട
സമുച്ചയം നിർമിക്കുന്നത്. ലോട്ടസ് ഗ്രൂപ്പിന്റെ സഹസ്ഥാപനമായ റൈസ് റൂട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർവഹണ ചുമതല.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ലോട്ടസ് ഡവലപ്പേഴ്സ്. കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിങിലാണ് കമ്പനി കരാറൊപ്പിട്ട
കാര്യം വെളിപ്പെടുത്തിയത്.
ആഡംബര റെസിഡൻഷ്യൽ യൂണിറ്റുകൾക്ക് പുറമെ ഓഫീസ് സമുച്ചയവും വാണിജ്യ കേന്ദ്രവും ഇതിലുണ്ടാകും. ഭൂമിയുടെ ഉടമസ്ഥാവകാശം ബച്ചൻ കുടുംബത്തിന് തന്നെയായിരിക്കും.
പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ലാഭം ഇരു കൂട്ടരും പങ്കുവെയ്ക്കും. അധികൃതരുടെ അനുമതി ലഭിച്ചാൽ കെട്ടിട
നിർമാണം ഉടൻ ആരംഭിക്കാനാകും. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി.
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗറിനെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാക്കണമെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി.
2007ൽ നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പദ്ധതിയ്ക്ക് തുടക്കം.
രാജ്യാന്തര തലത്തിൽ സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഗിഫ്റ്റ് സിറ്റിയിലെ എൻഎസ്ഇ ഇന്റർനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്ത്യൻ ഓഹരി ഫ്യൂച്ചേഴ്സ് – ഓപ്ഷനുകളുടെ രാജ്യാന്തര വ്യാപാരം നടക്കുന്നുണ്ട്.
ഓഹരി വിപണിയുടെ ഗതി മനസിലാക്കാൻ നിക്ഷേപകർ രാവിലെ തന്നെ ആശ്രയിക്കുന്ന സൂചികയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

