സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും കൂടി. കഴിഞ്ഞ ഒരാഴ്ചയായി നിലനിന്ന ഇടിവിന്റെ ട്രാക്കിൽ നിന്നാണ് മുന്നേറ്റത്തിലേക്കുള്ള സ്വർണത്തിന്റെ ചാട്ടം.
അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ്
()
കേരളത്തിലും സ്വർണവില കൂടാൻ വഴിയൊരുക്കുന്നത്.
രാജ്യാന്തരവില ഔൺസിന് 77 ഡോളർ ഉയർന്ന് 4,078 ഡോളറിലെത്തി. കേരളത്തിൽ പവൻവില ഉച്ചയ്ക്കുശേഷം 440 രൂപ കൂടി ഉയർന്ന് 90,800 രൂപയായി.
ഗ്രാമിന് 55 രൂപ വർധിച്ച് വില 11,350 രൂപയിലുമെത്തി. 18 കാരറ്റിന് വില ഗ്രാമിന് 45 രൂപ ഉയർന്ന് 9,370 രൂപ.
വെള്ളിവില 162 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. ചില ജ്വല്ലറികൾ 18 കാരറ്റിന് ഉച്ചയ്ക്ക് നിശ്ചയിച്ച വില ഗ്രാമിന് 45 രൂപ ഉയർത്തി 9,340 രൂപയാണ്.
വെള്ളിക്ക് മാറ്റമില്ല; ഗ്രാമിന് 157 രൂപ.
∙ 14 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 7,270 രൂപ. ∙ 9 കാരറ്റിന് 4,680 രൂപ.
രാജ്യാന്തര സ്വർണവില ഉണർവിന്റെ ട്രെൻഡ് നിലനിർത്തിയാൽ ഔൺസിന് 4,380 ഡോളറിലേക്കുവരെ മുന്നേറ്റം നീളുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ 97,000 രൂപ കടക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്താൽ വില ഒരുലക്ഷം രൂപ തൊടാം.
അതേസമയം, . അങ്ങനെയെങ്കിൽ വില 3,888 ഡോളർ വരെ താഴാം.
കേരളത്തിൽ പവൻ 87,000 രൂപ നിലവാരത്തിലേക്കും കുറയാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

