രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 2026ൽ 52 ഡോളറിലേക്ക് ഇടിയുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (ഇഐഎ) പ്രവചനം. നിലവിൽ ബ്രെന്റ് ക്രൂഡ് വിലയുള്ളത് 65 ഡോളറിലാണ്.
2025ലെ ശരാശരി വില ഇതുവരെ 71 ഡോളറുമാണ്. 80 ഡോളറായിരുന്നു 2024ൽ.
യുഎസ് ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് അടുത്തവർഷം വില 56 ഡോളറിലേക്ക് താഴുമെന്ന പ്രവചനവുമായും രംഗത്തെത്തി. മറ്റൊരു ധനകാര്യ സ്ഥാപനമായ ജെപി മോർഗന്റെ വിലയിരുത്തൽ 58 ഡോളറാണ്.
ഉപഭോഗത്തിനുള്ള
.
ക്രൂഡ് ഓയിൽ വാങ്ങാൻ 2023-24ൽ ഇന്ത്യ ഏകദേശം 15 ലക്ഷം കോടി രൂപ ചെലവിട്ടിരുന്നു. നടപ്പുവർഷം (2025-26) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ഏകദേശം 4.4 ലക്ഷം കോടിയാണ് മുടക്കിയത്.
കിട്ടുന്നതിനാൽ ഈ വർഷത്തെ ഇറക്കുമതിച്ചെലവ് കുറഞ്ഞിട്ടുമുണ്ട്.
∙ ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്ത്യൻ എണ്ണക്കമ്പനികളുടെ പ്രവർത്തനലാഭം (റിഫൈനിങ് മാർജിൻ) മെച്ചപ്പെടാൻ സഹായിക്കും.
∙ കമ്പനികളുടെ വിദേശനാണയ സമ്പാദ്യം മെച്ചപ്പെടും. ∙ ഇന്ത്യയുടെ വ്യാപാരക്കമ്മി, ധനക്കമ്മി എന്നിവ ആശ്വാസതലത്തിലേക്ക് താഴും
∙ ക്രൂഡ് ഓയിൽ വില കുറയുന്നതിന് ആനുപാതികമായി ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായാൽ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, ഗതാഗതച്ചെലവ്, പണപ്പെരുപ്പം എന്നിവ കുറയും.
∙ ഉപഭോഗം വർധിക്കുകയും ജിഡിപി വളർച്ച മെച്ചപ്പെടുകയും ചെയ്യും.
കേന്ദ്രത്തെ കാത്ത് ‘ലോട്ടറി’
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുഖ്യ നികുതിവരുമാന സ്രോതസ്സുകളിലൊന്നാണ് ഇന്ധനം. ഇന്ധന നികുതിയിലൂടെ 2013-14ൽ 1.53 ലക്ഷം കോടി രൂപ വരുമാനം നേടിയ കേന്ദ്രം, നികുതി കൂട്ടിയതുവഴി 2021-22ൽ അതു 4.92 ലക്ഷം കോടിയായി ഉയർത്തിയിരുന്നു.
പിന്നീട് എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്രം തയാറാവുകയും വരുമാനം 2024-25ൽ 4.15 ലക്ഷം കോടിയായി കുറയുകയും ചെയ്തു.
ഈ വർഷം ഏപ്രിലിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 2 രൂപ വീതം കേന്ദ്രം കൂട്ടിയിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയുമായാണ് കൂട്ടിയത്.
നികുതി വർധനയുടെ ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാതെ എണ്ണക്കമ്പനികൾ സ്വയംവഹിച്ചതിനാൽ പെട്രോൾ, ഡീസൽ വില കൂടിയില്ല.
∙ എന്നാൽ, ക്രൂഡ് വില ഇനിയും ഇടിയുമെന്നാണ് പ്രവചനങ്ങൾ എന്നിരിക്കേ, വരുമാനം കുറയാതിരിക്കാൻ വീണ്ടും എക്സൈസ് നികുതി കേന്ദ്രം കൂട്ടിയേക്കാം. അങ്ങനെയെങ്കിൽ ക്രൂഡ് വില കുറയുന്നതിന്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടില്ല.
∙ അല്ലെങ്കിൽ നികുതിഭാരം സ്വയം വഹിക്കാൻ വീണ്ടും എണ്ണക്കമ്പനികൾ തയാറാകേണ്ടിവരും.
∙ നികുതി കൂട്ടേണ്ട
എന്നാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കിൽ പെട്രോൾ, ഡീസൽ വില കുറയും. ഒരുവർഷത്തിലധികമായി മാറ്റമില്ലാതെ നിൽക്കുന്ന വിലയാകും താഴേക്കിറങ്ങുക.
കേരളത്തിന്റെ നികുതി
നിലവിൽ കേരളത്തിൽ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില (തിരുവനന്തപുരം).
പെട്രോളിന് 30.08% വിൽപന നികുതി, ലിറ്ററിന് ഒരു രൂപ അഡിഷണൽ വിൽപന നികുതി, ഒരു ശതമാനം സെസ്, ലിറ്ററിന് രണ്ടുരൂപ സോഷ്യൽ സെക്യൂരിറ്റി സെസ് എന്നിവയാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത്.
∙ ഡീസലിന് 22.76% വിൽപന നികുതി, ഒരു രൂപ അഡിഷണൽ വിൽപന നികുതി, ഒരു ശതമാനം സെസ്, ലിറ്ററിന് രണ്ടുരൂപ സോഷ്യൽ സെക്യൂരിറ്റി സെസ് എന്നിങ്ങനെയും ഈടാക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) വ്യക്തമാക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

