മലപ്പുറം ജില്ലയുടെ സമഗ്രമായ വളർച്ചയ്ക്കും പുത്തൻ വികസന ദിശ നിർണയിക്കുന്നതിനുമായി മലപ്പുറം ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. വരുന്ന 10ന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ വെച്ചാണ് പ്രമുഖർ അണിനിരക്കുന്ന ഈ ഉന്നതതല സംഗമം അരങ്ങേറുന്നത്.
വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന കോൺക്ലേവ് ജില്ലയുടെ ഭാവി വികസനത്തിന് വേഗതയേറിയ പദ്ധതികൾ ചർച്ച ചെയ്യും. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ പി.
കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, കെ.എം.ഷാജി, എംപി ഇ.ടി.മുഹമ്മദ് ബഷീർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ആണ് കോൺക്ലേവിന്റെ ഡയറക്ടർ ചുമതല വഹിക്കുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനം ഒരുക്കിയിട്ടുള്ളത്.
പോപ്പീസ് ബേബി കെയർ മുഖ്യ സ്പോൺസറും കെവിആർ മാരുതിയും കേരള ഗ്രാമീണ ബാങ്കും സഹ സ്പോൺസർമാരുമായി ഈ സംഗമത്തിൽ പങ്കാളികളാകുന്നു. ജില്ലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് ആകെ 10 സെഷനുകളാണ് കോൺക്ലേവിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ നാല് പ്രീ-കോൺക്ലേവ് സെഷനുകൾ വരുന്ന 9ന് നടക്കും. ‘മലപ്പുറത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവും യുവാക്കളും’, ‘ജില്ലയുടെ കായിക പ്രേമത്തെ ആഗോള കായിക സമ്പദ്വ്യവസ്ഥയിലേക്കു കണ്ണിചേർക്കൽ’, ‘വനിതാ ശാക്തീകരണവും തൊഴിലിടങ്ങളിലെ തുല്യതയും’, ‘ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കുന്നതിനുള്ള മാർഗങ്ങൾ’ തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് ആദ്യ ദിവസത്തെ പ്രീ-കോൺക്ലേവുകളിൽ ചർച്ച ചെയ്യുന്നത്.
അതത് രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച വിദഗ്ധർ ചർച്ചകളിൽ നേതൃത്വം നൽകും. തുടർന്ന് 10ന് നടക്കുന്ന പ്രധാന സെഷനുകളിൽ ‘അടിസ്ഥാന സൗകര്യ വികസനം’, ‘സംരംഭകത്വവും ചെറുകിട
വ്യവസായവും’, ‘കണക്ടിവിറ്റി പ്രശ്നങ്ങൾ’, ‘മെഡിക്കൽ ആൻഡ് വെൽനെസ് ടൂറിസം’, ‘ജില്ലയുടെ വികസനത്തിൽ പ്രവാസികളുടെ പങ്കും റിവേഴ്സ് മൈഗ്രേഷനും’, ‘കോഴി ക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതി – സാധ്യതകളും വെല്ലുവിളികളും’ തുടങ്ങിയ സമകാലിക വിഷയങ്ങൾ വിശദമായി അവലോകനം ചെയ്യും. വരുന്ന ഒരു ദശാശേഷത്തേക്ക് ആവശ്യമായ വികസന അജൻഡകൾക്ക് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ ചേംബർ ഓഫ് കൊമേഴ്സ് നടപ്പിലാക്കുന്ന “മലപ്പുറം റീ ലോഡിങ് 2.0′ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് ഈ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ളതും പ്രവാസി നിക്ഷേപങ്ങൾ വലിയ തോതിൽ എത്തുന്നതുമായ മലപ്പുറം ജില്ലയിൽ പുതിയ വ്യവസായ-വികസന അവസരങ്ങൾ തുറക്കുകയാണ് ലക്ഷ്യം. ജില്ലയുടെ വളർച്ചയെ മുന്നിൽക്കണ്ടുകൊണ്ടുള്ള ഒരു സമഗ്ര മാസ്റ്റർ പ്ലാനും കോൺക്ലേവിന്റെ തീരുമാനങ്ങളിലൂടെ യാഥാർത്ഥ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

