സ്വർണവില ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടുന്നു. ഓഹരി, കടപ്പത്ര വിപണികൾ കനത്ത ചാഞ്ചാട്ടത്തിലേക്ക് വീണ പശ്ചാത്തലത്തിൽ, സുരക്ഷിത താവളമെന്നോണം നിക്ഷേപകർ ‘തൽക്കാലത്തേക്ക്’ ഗോൾഡ് ഇടിഎഫുകൾ പോലുള്ള നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റിയതാണ് വില വീണ്ടും കൂടാൻ വഴിയൊരുക്കിയത്.
കഴിഞ്ഞദിവസം വൻതോതിൽ നിലമെച്ചപ്പെടുത്തിയ യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) അൽപം താഴ്ന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി.
രാജ്യാന്തരവില ഔൺസിന് 35 ഡോളർ ഉയർന്ന് 3,986 ഡോളറിൽ എത്തിയതിനു പിന്നാലെ കേരളത്തിൽ ഇന്നുവില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി.
320 രൂപ ഉയർന്ന് 89,400 രൂപയിലാണ് പവന്റെ വ്യാപാരം. 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കൂടി 9,225 രൂപയായി.
ഗ്രാമിന് ഒരു രൂപ ഉയർന്ന് 161 രൂപയാണ് വെള്ളിവില.
∙ ആഗോളതലത്തിൽ ഓഹരി വിപണികൾ റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇന്നലെ കനത്ത നഷ്ടം നേരിട്ടെങ്കിലും ഇന്ന് നേട്ടത്തിലേറി. എന്നാൽ, ദിനംപ്രതിയുള്ള ചാഞ്ചാട്ടം നിക്ഷേപകരെ അലോസരപ്പെടുത്തുകയാണ്.
ഓരോ ദിവസവും വൻ ചാഞ്ചാട്ടത്തിലൂടെ ഓഹരിയും കടപ്പത്രവും കറൻസികളും നീങ്ങുന്നത് നിക്ഷേപത്തെയും ബാധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷിത നിക്ഷേപമെന്നോണം സ്വർണത്തിലേക്ക് നിക്ഷേപകർ ചുവടുമാറ്റിയതും വില കൂടിയതും.
∙ കേരളത്തിൽ ചില ജ്വല്ലറികൾ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 30 രൂപ കൂട്ടി 9,190 രൂപയാണ്.
വെള്ളിക്ക് വില മാറ്റിയില്ല; ഗ്രാമിന് 157 രൂപ. ∙ 14 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 7,155 രൂപ.
9 കാരറ്റിന് 4,630 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

