ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ പെട്ടെന്നുതന്നെ ഒരു തീരുമാനമുണ്ടാകില്ലെന്ന പരോക്ഷ സൂചനയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ ചർച്ചകൾ ഇനി വിട്ടുവീഴ്ചകൾക്ക് ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
കരാറിലെത്തുന്നതിനായി ഇരുഭാഗത്തുനിന്നും പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യുവാൻ ഇനിയെന്തെങ്കിലും ചെറിയ സാധ്യതകൾ ബാക്കിയുണ്ടെങ്കിൽ, ആ അവസരം പരമാവധി പ്രയോജനപ്പെടുത്തി ധാരണയിലെത്താൻ ശ്രമം തുടരുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, രാജ്യങ്ങളുടെ വ്യാപാരത്തിൽ തീരുവ ഒരു ആയുധമായി ഉപയോഗിക്കുന്നുവെന്ന നിർണായക പരാമർശവും നിർമല സീതാരാമൻ ഉന്നയിച്ചു.
ഇത് അമേരിക്കയെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ, യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറും നിലവിലെ സാഹചര്യത്തിൽ ഒരു ഇടക്കാല വ്യാപാര കരാറിന് പെട്ടെന്ന് സാധ്യതയില്ലെന്ന സൂചനകൾ നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

