ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷമുള്ള എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ടൊവോൾഡോ ഗെബ്രെമറിയം ചുമതലയേൽക്കുന്നു. 61 വയസ്സുകാരനായ ഇത്യോപ്യൻ പൗരനാണ് പുതിയ നിയമനം.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സിഇഒ പദവിയിൽ നിന്നും പടിയിറങ്ങിയ കാംപ്ബെൽ വിൽസണിന്റെ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. 1985-ൽ ഒരു ട്രാഫിക് ഓഫിസറായിട്ടാണ് ഇത്യോപ്യൻ എയർലൈൻസിൽ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
തുടർന്ന് വിവിധ പദവികൾ അലങ്കരിച്ച അദ്ദേഹം 2011-ൽ കമ്പനിയുടെ സിഇഒ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2022 വരെ അദ്ദേഹം ഈ ഔദ്യോഗിക സ്ഥാനത്ത് തുടർന്നു പ്രവർത്തിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലയളവിലെ കാര്യക്ഷമമായ നേതൃപാടവമാണ് ഇത്യോപ്യൻ എയർലൈൻസിനെ ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാക്കി വളർത്തിയത്. അദ്ദേഹത്തിന്റെ കീഴിൽ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയും വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയോളവും വർധിക്കുകയുണ്ടായി.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷമുള്ള രണ്ടാമത്തെ സിഇഒ ആണ് ടൊവോൾഡോ ഗെബ്രെമറിയം. ഇതോടെ രാജ്യത്തെ പ്രമുഖ വ്യോമയാന കമ്പനികളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും നേതൃത്വം നൽകുന്നത് വിദേശികളായ സിഇഒമാരാണ് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

