എഥനോൾ ഉൽപാദനത്തിനായി കരിമ്പ് ഉൽപന്നങ്ങൾ വിലക്കിയ നടപടിക്ക് പിന്നാലെ, അരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തികേന്ദ്രസർക്കാർ. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) പക്കലുള്ള മിച്ചംവരുന്ന അരി എഥനോൾ ഉൽപാദന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സർക്കാർ ഔദ്യോഗികമായി പരിധി നിശ്ചയിച്ചു.
കഴിഞ്ഞദിവസം പുറത്തുവിട്ട പുതുക്കിയ ടെൻഡർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വിതരണ നടപടികൾ പൂർത്തിയായ ശേഷം എഫ്സിഐ ഗോഡൗണുകളിൽ ബാക്കി വരുന്ന അരിയും കേടായ ഭക്ഷ്യധാന്യങ്ങളും ഉപയോഗിച്ചുള്ള എഥനോൾ നിർമ്മാണത്തിനാണ് ഇത്തരത്തിൽ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. പുതിയ ഉത്തരവ് പ്രകാരം, മിച്ചമുള്ള അരി ഉപയോഗിച്ചുള്ള എഥനോൾ ഉൽപാദനം പരമാവധി 324 കോടി ലീറ്റർ ആയും, കേടായ ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള ഉൽപാദനം 1.6 കോടി ലീറ്റർ ആയും കർശനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

