ന്യൂഡൽഹി ∙ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട ശേഷം വിദേശത്തേക്കു കടന്നുകളഞ്ഞ വിജയ് മല്യ, നീരവ് മോദി അടക്കം 15 പേർ പൊതുമേഖലാ ബാങ്കുകൾക്ക് തിരികെ നൽകേണ്ടത് 58,082 കോടി രൂപയെന്ന് കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഇവരിൽ നിന്ന് ആകെ തിരിച്ചുപിടിക്കാനായത് 19,187 കോടി രൂപ മാത്രമാണ്. 15 പേരിൽ 9 പേർ വൻകിട
സാമ്പത്തികകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണ്.
ഇവർ പലിശയിനത്തിൽ മാത്രം 31,437 കോടി രൂപയും മുതലായി 26,645 കോടിയും നൽകാനുണ്ട്. വിജയ് മല്യ മാത്രം തിരിച്ചടയ്ക്കേണ്ടത് ഏകദേശം 10,000 കോടി രൂപയ്ക്കു മുകളിലാണ്.
കിങ്ഫിഷർ വിമാനക്കമ്പനിക്കായി എടുത്ത വായ്പകളെല്ലാം തിരിച്ചടച്ചുവെന്നാണ് അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ മല്യ പറഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

