ഇറാനെതിരെ സ്വരം കൂടുതൽ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാൻ ‘മധ്യസ്ഥരുടെ’ പരിവേഷമണിഞ്ഞ പാക്കിസ്ഥാൻ മുഖേന യുഎസിന് മുന്നിൽ ഇറാൻവച്ച പുതിയ നിർദേശങ്ങൾ ‘ഒട്ടും തൃപ്തിയില്ല’ എന്നു പറഞ്ഞ് ട്രംപ് കൈയോടെ തള്ളി.
ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില ഇടിഞ്ഞിരുന്നു. ഇന്നും നാളെയും വിപണിക്ക് അവധിയാണ്.
ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കുന്നത് സംഘർഷം ഉടനെങ്ങും അവസാനിക്കില്ലെന്ന ആശങ്ക ഉയർത്തുന്നു. എണ്ണവില തിങ്കളാഴ്ച വീണ്ടും കുതിച്ചുകയറാൻ ഇത് ഇടയാക്കിയേക്കും.
യുഎസ് സൈനിക നേതൃത്വവുമായി ഇന്നലെ നടന്ന ചർച്ചയ്ക്കിടെ ട്രംപ് പറഞ്ഞ വാക്കുകളാണ് വിപണികളെ ആശങ്കപ്പെടുത്തുന്നത്.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഇറാനെ എന്നന്നേക്കുമായി തകർത്ത് ഇല്ലാതാക്കാം. അല്ലെങ്കിൽ ചർച്ചയാകാം.
2 വഴികളാണുള്ളത്. ഡീലിന് അവർ തയാറല്ലെങ്കിൽ തകർക്കും (ബ്ലാസ്റ്റ് ഓർ ഡീൽ)’’.
ആരാണ് നേതാവ്?:
‘‘ഇറാനിൽ ആരാണ് നേതാവ്? മൂന്ന നാല് ഗ്രൂപ്പുണ്ടെന്നാണ് അറിയുന്നത്.
അവർക്കെല്ലാം ഡീൽ വേണം. എന്നാൽ അവർക്ക് തന്നെ മടുത്തുംകഴിഞ്ഞു’’ – ട്രംപ് അഭിപ്രായപ്പെട്ടു.
മുന്നിൽ കുരുക്ക്:
അതേസമയം, യുദ്ധം തുടരാനുള്ള ട്രംപിന്റെ നീക്കം നിയമക്കുരുക്കിൽ പെട്ടേക്കുമെന്ന സൂചനകളുമുണ്ട്.
യുഎസ് കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസംവരെ യുദ്ധം ചെയ്യാനേ യുഎസിന് കഴിയൂ. ഇതിനെ അവഗണിക്കാനുള്ള ട്രംപിന്റെ നീക്കം യുഎസിൽ രാഷ്ട്രീയ, നിയമ കോളിളക്കം സൃഷ്ടിച്ചേക്കും.
ഓഹരികളും സ്വർണവും തുലാസിൽ
ഇന്ത്യ ഏറ്റവുമധികം വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞദിവസം 4 വർഷത്തെ ഉയരമായ 126 ഡോളറിലേക്കാണ് ബാരലിന് കത്തിക്കയറിയത്.
ഇറാൻ ചർച്ചാസന്നദ്ധത അറിയിച്ചതോടെ വില 108 ഡോളറിലേക്ക് ഇപ്പോൾ താഴ്ന്നു. യുഎസ് ക്രൂഡ് വില 110നടുത്ത് നിന്ന് 101 ഡോളറിലേക്കും കുറഞ്ഞു.
∙ എണ്ണവില കത്തിക്കയറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ വ്യാപാര സെഷനിൽ ഇന്ത്യയിൽ സെൻസെക്സും നിഫ്റ്റിയും ചോരക്കളമായി മാറിയിരുന്നു.
∙ അതേസമയം, ടെക് കമ്പനികളുടെ മികച്ച ജനുവരി-മാർച്ച് പ്രവർത്തനഫലത്തിന്റെ കരുത്തിൽ യുഎസ് ഓഹരികൾ റെക്കോർഡ് നേട്ടത്തിലേറിയിട്ടുണ്ട്.
ഹോങ്കോങ് ഒഴികെയുള്ള ഏഷ്യൻ ഓഹരികളും പൊതുവേ നേട്ടത്തിലായിരുന്നു.
∙ ഇന്ത്യയിൽ സെൻസെക്സ് കഴിഞ്ഞ സെഷനിൽ 582 പോയിന്റും നിഫ്റ്റി 180 പോയിന്റും ഇടിഞ്ഞു. 24,000ന് താഴെയാണ് നിഫ്റ്റിയുള്ളത്.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 4700 ഡോളറിൽ നിന്ന് 4500 നിലവാരത്തിലേക്ക് ഇടിഞ്ഞെങ്കിലും 4600ന് മുകളിലേക്ക് തിരിച്ചുകയറി.
കേരളത്തിൽ ഇന്നലെ 3 തവണ വിലയിടിഞ്ഞു; എന്നാൽ വൈകിട്ട് വില കൂടി.
പെട്രോൾ വില കൂട്ടും? ആശങ്ക കയത്തിലേക്ക് ഇന്ത്യ
ക്രൂഡോയിൽ വില വർധിച്ചെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടാനുദ്ദേശിക്കുന്നില്ലെന്നാണ് കഴിഞ്ഞയാഴ്ചവരെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. കേരളം, ബംഗാൾ, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ പക്ഷേ കേന്ദ്രത്തിന്റെ സ്വരത്തിൽ മാറ്റമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധനവില കൂട്ടാതിരിക്കാനാവില്ലെന്ന സൂചന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലുണ്ടായിരുന്നു. പെട്രോൾ, ഡീസൽ വില ലിറ്റിന് 5 രൂപവരെ കൂട്ടിയേക്കുമെന്നാണ് സൂചന.
∙ ഇന്ത്യയിൽ പണപ്പെരുപ്പം കുതിച്ചുകയറാൻ ഇതിടയാക്കും.
ചരക്കുനീക്കച്ചെലവ്, അവശ്യവസ്തുക്കളുടെ വില എന്നിവയിൽ വൻ വർധനയുണ്ടാകും. ∙ ജിഡിപി വളർച്ചയെയും ഇതു ബാധിക്കും.
∙ ഓഹരി വിപണികൾ തളർന്നേക്കും.
ഭക്ഷണവും പെട്രോളും റേഷൻ: ബെസ്സന്റ്
യാഥാർഥ്യബോധമില്ലാത്തവരാണ് ഇറാന്റെ നേതൃത്വമെന്ന് വിമർശിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും രംഗത്തുവന്നു. ഹോർമുസിൽ ഇറാന്റെ കപ്പലുകളെ തടയുന്ന നടപടി യുഎസ് തുടരുമെന്ന് ബെസ്സന്റ് പറഞ്ഞു.
‘‘ഓടയിൽ വീണ എലികളെപ്പോലെയാണ് ഇറാൻ.
പുറത്ത് എന്താണ് നടക്കുന്നതെന്ന് അവർക്ക് അറിയില്ല. ഒന്ന്, ഹോർമുസിന്റെ നിയന്ത്രണം പൂർണമായും യുഎസ് പിടിച്ചെടുത്തു.
രണ്ട്, ഡോളർ കിട്ടാതെ ഇറാൻ നട്ടംതിരിയുന്നു. മൂന്ന്, ഇറാനിൽ ഭക്ഷണവും പെട്രോളിലും റേഷൻ അടിസ്ഥാനത്തിലാക്കി.
4. ലോകരാജ്യങ്ങളാകെ ഇറാനെതിരെ തിരിഞ്ഞു.
5. ഹോർമുസിലെ കപ്പൽ ഉപരോധം യുഎസ് തുടരും’’ – ബെസ്സന്റ് പറഞ്ഞു.
Everyone knows that you and your pedophile boss lost the war, and those pathetic noises you make come from pain, not victory.
You lost both on the battlefield and in cyberspace. Idiot എന്നാൽ, ബെസ്സന്റിനെ പരിഹസിച്ച് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി രംഗത്തുവന്നു.
‘‘നിങ്ങളും നിങ്ങളുടെ ബോസും (ട്രംപ്) യുദ്ധത്തിൽ തോറ്റെന്ന് എല്ലാവർക്കും അറിയാം. നിങ്ങളുടെ ജൽപനങ്ങൾ വിജയിച്ചവരുടെ അല്ല, തോറ്റുപോയതിന്റെ വേദനയിൽ നിന്നുള്ളതാണ്.
പടക്കളത്തിലും സൈബറിടത്തും നിങ്ങൾ തോറ്റു, വിഡ്ഢികൾ’’ – എംബസി പ്രതികരിച്ചത് ഇങ്ങനെ.
‘സ്വയംപര്യാപ്തം’ ആകണമെന്ന് ഖമനയി
സാമ്പത്തിക രംഗത്തെ വളർച്ചയിലൂടെ ഇറാൻ ശത്രുക്കളെപ്പോലും ആശ്ചര്യപ്പെടുത്തുകയാണെന്ന വാദവുമായി പരമോന്നത നേതാവ് മുജ്തബ ഖമനയി രംഗത്തുവന്നു. യുദ്ധകാലത്തുപോലും തളരാതെ പിടിച്ചുനിൽക്കാൻ ഇറാന് കഴിഞ്ഞു.
പ്രാദേശിക ഉൽപന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ട ഖമനയി, ബിസിനസ് സ്ഥാപനങ്ങളോട് ജീവനക്കാരെ പിരിച്ചുവിടുന്നത് കുറയ്ക്കാനും നിർദേശിച്ചു.
എണ്ണ കയറ്റുമതി തുടർന്ന് ഇറാൻ
ഹോർമുസിലെ ഉപരോധവും കയറ്റുമതി തടസ്സവും മൂലം ഇറാന്റെ എണ്ണ വ്യവസായ മേഖല പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഉൽപാദനം നിർത്താനാവുന്നില്ല, സംഭരണികൾ നിറഞ്ഞു, ഇറാൻ കടുത്ത പ്രതിസന്ധിയിലേക്ക് എന്നായിരുന്നു റിപ്പോർട്ടുകളും. എന്നാൽ, ഖാർഗ് ദ്വീപ് വഴി ഇറാൻ എണ്ണക്കപ്പലുകളിൽ എണ്ണ നിറയ്ക്കുന്നത് തുടരുകയാണെന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കി.
ഇറാന്റെ എണ്ണ കയറ്റുമതി ഹബ്ബാണ് ഖാർഗ്. 90% ഊർജോൽപന്ന കയറ്റുമതിയും നടക്കുന്നത് ഇവിടംവഴിയാണ്.
∙ അതേസമയം, ഹോർമുസ് വഴിയുള്ള മൊത്തം കപ്പൽനീക്കം യുദ്ധത്തിന് മുൻപുള്ളതിന്റെ 10 ശതമാനത്തിനും താഴെയായി ഇടിഞ്ഞിട്ടുണ്ട്.
∙ 100 കണക്കിന് കപ്പലുകളാണ് പേർഷ്യൻ കടലിലും ഗൾഫ് ഓഫ് ഒമാനിലുമായി കെട്ടിക്കിടക്കുന്നത്.
ഇവയിലായി 20,000ലേറെ ജീവനക്കാരുമുണ്ട്.
യൂറോപ്പിനെതിരെ ട്രംപിന്റെ ‘തീരുവക്കലി’
തന്റെ പ്രധാന ആയുധമായ ‘തീരുവ’ ചുഴറ്റുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് വീണ്ടും വ്യക്തമാക്കികഴിഞ്ഞു. യുഎസുമായുള്ള വ്യാപാര ഡീൽ ചട്ടങ്ങൾ പാലിക്കാൻ യൂറോപ്യൻ യൂണിയന് കഴിയാത്തതിനാൽ, അവിടെ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25% ഇറക്കുമതി തീരുവ ചുമത്തുന്നതായി ട്രംപ് പറഞ്ഞു.
യുഎസിൽ കാറും ട്രക്കും നിർമിച്ചാൽ തീരുവയൊന്നും ഈടാക്കില്ലെന്നും ട്രംപ് പറഞ്ഞു.
∙ ട്രംപിന്റെ നീക്കത്തോടെ വീണ്ടും വ്യാപാരയുദ്ധം കലുഷിതമാകുമെന്ന് ഏറക്കുറെ ഉറപ്പായി. ∙ യൂറോപ്യൻ യൂണിയൻ യുഎസിനെ അതേനാണയത്തിൽ തിരിച്ചടിച്ചേക്കും.
∙ ഇറാൻ വിഷയത്തിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്തുണ കിട്ടാത്തത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
“I will be increasing Tariffs charged to the European Union for Cars and Trucks coming into the United States.
The Tariff will be increased to 25%. It is fully understood and agreed that, if they produce Cars and Trucks in U.S.A.
Plants, there will be NO TARIFF.” – President… ∙ യുകെയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ അവസാനിച്ച 12 മാസക്കാലത്ത് 25% ഇടിഞ്ഞെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നു. ബ്രിട്ടീഷ് കയറ്റുമതിയുടെ നെടുംതൂണായ കാർ കയറ്റുമതിയും കുത്തനെ ഇടിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

