‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനീ നാട്ടിൽ തേടി നടപ്പൂ’ – എന്ന് ‘ലാലേട്ടൻ ചൊല്ല്’ കേൾക്കാത്ത മലയാളികളുണ്ടാവില്ല. സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചതോടെ മലയാളികൾ മാത്രമല്ല, ഇന്ത്യക്കാരെല്ലാം ഈ പരസ്യം ഏറ്റെടുത്തെന്ന് തോന്നുംവിധം കുതിച്ചുയരുകയാണ് സ്വർണപ്പണയ വായ്പകൾ.
ഇന്ത്യയിലെ ആകെ വായ്പകളുടെ 36 ശതമാനവും സ്വര്ണവായ്പകളാണെന്ന് ട്രാൻസ്യൂണിയൻ സിബിലിന്റെ റിപ്പോർട്ട്. രാജ്യത്ത് അനുവദിക്കപ്പെടുന്ന ആകെ വായ്പയുടെ മൂന്നിലൊന്നും ഇപ്പോൾ സ്വര്‍ണവായ്പയാണ്.
ആകെ വായ്പകളുടെ 39 ശതമാനവും സ്വർണപ്പണയം.
എന്തുകൊണ്ട് കൂടി
1. സ്വർണവില വർധിച്ചത്
2.
സ്വർണവായ്പ സുരക്ഷിതമാണെന്ന വിലയിരുത്തൽ. മറ്റുവായ്പകളേക്കാള് എളുപ്പത്തിൽ കിട്ടുകയും ചെയ്യും.
3.
വലിയ തുകയ്ക്കുള്ള സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് ഈടുവച്ച് വായ്പയെടുക്കുന്നതാണെന്ന് നിരവധിപേർ കരുതുന്നു. വില കൂടിയ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിലെ റിസ്കും ഒഴിവാക്കാം.
പുതിയ ട്രെൻഡ് ഇങ്ങനെ
2023ന് ശേഷം സ്വര്‍ണവില ഇരട്ടിയായി.
ഇത് സ്വർണവായ്പകളെയും സ്വാധീനിച്ചു. ആളുകൾക്ക് സ്വർണം പണയംവച്ച് കൂടുതൽ പണം വായ്പ എടുക്കാമെന്നായി.
2025 ഒക്ടോബർ-ഡിസംബർ പാദത്തിൽ സ്വർണം ഈടുവച്ച് വായ്പയെടുക്കുന്ന തുകയില്‍ 1.8 ശതമാനത്തിന്റെ വർധനയുണ്ടായി. രണ്ടുവര്ഷംമുൻപ് 10,000 രൂപ വായ്പ ലഭിക്കുന്ന സ്വർണത്തിന് ഇപ്പോൾ 18,000 രൂപ വായ്പ ലഭിക്കും.
∙ ശരാശരി സ്വർണവായ്പയും കൂടി.
ഡിസംബർ പാദത്തിൽ ഇന്ത്യയിലെ ശരാശരി സ്വർണവായ്പ 1.9 ലക്ഷം രൂപ.
∙ 16 ലക്ഷം കോടി രൂപയുടെ സ്വർണവായ്പയാണ് രാജ്യത്ത് ആകെ വിതരണം ചെയ്തത്. വായ്പാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
40 ലക്ഷം കോടി രൂപയുമായി ഭവന വായ്പയാണ് മുന്നിൽ.
∙ പുതുതായി വായ്പയെടുക്കുന്നവർ കൂടുതലും പരിഗണിക്കുന്നത് സ്വർണവായ്പ.
∙ വായ്പയെടുക്കുന്നവരിൽ കൂടുതലും 35 വയസിന് മുകളിലുള്ളവർ. ആകെ വായ്പക്കാരിൽ 40 ശതമാനവും സ്ത്രീകൾ.
ദക്ഷിണേന്ത്യൻ ആധിപത്യം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് സ്വർണവായ്പയിൽ മുന്നിലുള്ളത്.
എന്നാൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് വളർച്ചനിരക്ക് കൂടുതൽ. ഈ പ്രദേശങ്ങളിലെ ആളുകൾ കൂടുതലായി സ്വർണം പണയപ്പെടുത്താൻ തുടങ്ങി.
ഒരു കാലത്ത് ഏറെ അത്യാവശ്യമായ കാര്യങ്ങൾക്കായിരുന്നു ആളുകൾ സ്വർണം പണയം വച്ചിരുന്നത്.
ഇപ്പോൾ മറ്റു സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സ്വർണപ്പണയത്തെ ആശ്രയിക്കുന്നു. രാജ്യത്ത് വിതരണം ചെയ്ത സ്വർണവായ്പകളില്‍ പകുതിയിലധികം തിരിച്ചടവ് ശേഷിയുള്ള ‘പ്രൈം ‘ വിഭാഗത്തിനായിരുന്നു.
മറ്റെല്ലാ വഴികളും അടയുമ്പോൾ മാത്രം സ്വർണം പണയം വച്ചിരുന്ന രീതി മാറിയെന്നാണ് ഇതു നൽകുന്ന സൂചനയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
വായ്പാ ആരോഗ്യം മികച്ചത്
രാജ്യത്തെ വായ്പാ വിപണിയുടെ ശേഷി അളക്കുന്ന വായ്പാ വിപണി സൂചിക (ക്രെഡിറ്റ് മാർക്കറ്റ് ഇൻഡിക്കേറ്റർ) ഡിസംബർ പാദത്തിൽ ഉയർന്നതായും റിപ്പോർട്ട് പറയുന്നു. മുൻവർഷത്തെ സമാനപാദത്തിൽ 97 ആയിരുന്നത് 2025 ഡിസംബറിൽ 102 ആയി ഉയർന്നു.
ജിഎസ്ടി ഇളവും സ്വർണവില വർധിച്ചതുമാണ് ഇതിനു കാരണം. എന്നാൽ ഉത്സവ സീസണിന് ശേഷം ഇതു സാധാരണ നിലയിലായെന്നും റിപ്പോർട്ട് പറയുന്നു.
ഡിമാൻഡ്, വിതരണം, ഉപയോക്താക്കളുടെ പെരുമാറ്റം, വായ്പാ തിരിച്ചടവ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ക്രെഡിറ്റ് മാർക്കറ്റ് ഇൻഡിക്കേറ്റർ കണക്കാക്കുന്നത്. ഈ സൂചിക വര്‍ധിക്കുന്നത് സുരക്ഷിതമായ വായ്പാ വിപണിയുടെ ലക്ഷണമാണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

