പ്രവാസികൾ നാട്ടിലെ വീട് അല്ലെങ്കിൽ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഇനി കുറയും.
വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി ( ടിഡിഎസ്) അടയ്ക്കാനും തുക നിക്ഷേപിക്കാനും ഇതുവരെ ടാൻ (ടാക്സ് ഡിഡക്ഷൻ അക്കൗണ്ട്) നമ്പർ വേണമായിരുന്നു. ഈ നമ്പർ എടുക്കാൻ പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ഇതു മൂലം ഇടപാടുകൾ വൈകാനും മുടങ്ങാനും ഇടവന്നിരുന്നു.
11 MINUTES AGO
15 MINUTES AGO
20 MINUTES AGO
ഇനി മുതൽ ടിഡിഎസ് പിടിക്കാൻ ടാൻ വേണ്ട, പകരം പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് മതിയാകും. പുതിയ ബജറ്റ് നിർദേശം പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ഇനി ടാൻ നമ്പറിനു പകരം, വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ അടിസ്ഥാനമാക്കിയുള്ള ചെല്ലാൻ ഉപയോഗപ്പെടുത്തി ടിഡിഎസ് ഇടപാടു നടത്താം എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

