
കഴക്കൂട്ടം > ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ സില്‍വര്‍ ലൈനിനായി വാദിച്ച് പ്രദേശവാസികൾ. സിൽവർ ലൈൻ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാർ സംസാരിച്ചത്. “ഞങ്ങൾ സർക്കാരിനോടൊപ്പമാണ്. ഇപ്പോഴല്ലേ ഞാൻ സഹോദരി ആയത് ? ഞങ്ങൾക്ക് സന്തോഷമാണ്. നാളത്തെ തലമുറയ്ക്ക് വേണ്ടിയാണിത്. നിങ്ങൾ എതിർത്താലും ഞങ്ങൾ നടപ്പിലാക്കും. രണ്ട് പെൺമക്കളുള്ള അമ്മയാണ് ഞാൻ’ – വീട്ടമ്മയായ എൻ ലീലാകുമാരി പ്രതികരിച്ചു.
വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതിന് തയ്യാറാണ്. നാളത്തെ തലമുറയ്ക്ക് ആവശ്യമായ അതാണ് വികസനം. കഴക്കൂട്ടം മുതൽ മുരുക്കുംപുഴ വരെ വീട് സന്ദർശനത്തിനായി വന്നതായിരുന്നു കേന്ദ്രമന്ത്രി മുരളീധരനും സംഘവും. “വികസന നായകൻ പിണറായി വിജയൻ ജയ്’ എന്ന് വിളിച്ചുകൊണ്ടാണ് വികസന വിരോധികളായ ബിജെപി സംഘത്തോട് വീട്ടുകാർ പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]