ഓടുന്ന ബസിന്റെ ജനല്‍ച്ചില്ല് പൊട്ടിച്ച് പുറത്തേക്കുചാടി; യാത്രക്കാരന് തലയ്ക്കും കാലിനും പരിക്ക്; സംഭവം ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിൽ
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിലെ 33-ാം നമ്പര്‍ സീറ്റിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാള്‍ റോഡിലേക്ക് ചാടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]