
അൽഉല- യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള അൽഉല ഹെറിറ്റേജ് പട്ടണത്തിനു വടക്ക് സന്ദർശകരെ ആശ്ചര്യപ്പെടുത്തി നിവർന്നു നിൽക്കുകയാണ് പ്രദേശവാസികൾക്കിടയിൽ മണവാട്ടിയെന്നറിയപ്പെടുന്ന പുരാതന ശില. അൽഉലയിൽ നിന്നു 100 കിലോ മീറ്റർ അകലെയാണ് വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന മണവാട്ടിയെ പോലെ തോന്നിക്കുന്ന ഈ ശില സ്ഥിതി ചെയ്യുന്നത്. സഹാസ്രാബ്ദങ്ങളായി പല വിധത്തിലും രൂപാന്തരം പ്രാപിച്ച നിരവധി ശിലകൾ ഈ പ്രദേശങ്ങളിൽ കാണാം. പ്രകൃതി രമണീയമായ മണൽതിട്ടകളും പാറക്കൂട്ടങ്ങളും ഈ പ്രദേശങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 November 19
title_en:
Manavatipara at AlUla is a surprise for visitors