

“അയ്യപ്പനെ കണ്ട് മനസ്സ് നിറഞ്ഞു,നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വിജയത്തിനായി പ്രാര്‍ത്ഥിച്ചു” മണ്ഡലക്കാലത്ത് അയ്യപ്പന്റെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ.
സ്വന്തം ലേഖിക
പത്തനംതിട്ട:മണ്ഡലക്കാലത്ത് അയ്യപ്പന്റെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ. പരമ്ബരാഗത രീതിയില്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും പിന്തുടര്ന്ന് ഇരുമുടിക്കെട്ടുമായാണ് കര്‍ണ്ണാടക സ്വദേശിയായ ശോഭാ കരന്ത്ലജെ മല ചവിട്ടാന്‍ എത്തിയത്.അയ്യപ്പനെ കണ്ട് മനസ്സ് നിറഞ്ഞെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വിജയത്തിനായി പ്രാര്‍ത്ഥിച്ചെന്നും ശോഭാ കരന്ത്ലജെ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്യുന്നില്ലെന്നും ഇവിടെയുള്ളത് അഴിമതിയുടെ സര്‍ക്കാരാണെന്നും ശോഭാ കരന്ത്ലജെ പറഞ്ഞു. കേരള സര്‍ക്കാര്‍ കേന്ദ്രത്തിലെ ഫണ്ട് ശരിയായി ഉപോഗിക്കുന്നില്ലെന്നും ശോഭാ കുറ്റപ്പെടുത്തി.കേന്ദ്ര കൃഷി സഹമന്ത്രിയാണ് ശോഭാ കരന്ത്ലജെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |