സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ക്ഷേമ പെന്ഷന് മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷ യാചിച്ച മറിയക്കുട്ടി. ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് പ്രചരണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.(CPIM Workers Insult Mariyakutty)
വീടിനുനേരെ കല്ലേറുണ്ടായെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും മറിയക്കുട്ടി അടിമാലിയില്‍ പറഞ്ഞു.എന്നാല്‍ മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ പറഞ്ഞു.
Read Also: ഒരു മാസത്തെ ക്ഷേമപെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍
തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന് വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ.
എന്റെ പിള്ളേര്‍ക്ക് ജോലിയുണ്ടെന്ന് അവരു പറയുന്നു. അത് അവര്‍ക്കേ അറിയാവൂ. എന്റെ മക്കള്‍ക്ക് ഏത് ഓഫീസിലാണ് ജോലിയെന്ന് ഒന്നു പറഞ്ഞു തരണം. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മക്കളുടെ അടുത്ത് ഒന്നുപോകാന് ആഗ്രഹമുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.
Story Highlights: CPIM Workers Insult Mariyakutty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]