
Police Officer Shot At By Terrorists In Srinagar: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇൻസ്പെക്ടർ മസ്റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ്.
പിസ്റ്റൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.
Story Highlights: Police Officer Shot At By Terrorists In Srinagar
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]