
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗളൂരു- സുഹൃത്തുമായി നടത്തിയ ചാറ്റില്‍ വീഡ് (മാരിജുവാന-മയക്കുമരുന്ന്) എന്ന് കണ്ടതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി.
ബംഗളൂരു സ്വദേശിയെയാണ് പോലീസ് ഭീഷണിപ്പെടുത്തി പണം പിടുങ്ങിയത്. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 500 രൂപ വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്ന് റെഡ്ഡിറ്റില്‍ നല്കിയ പോസ്റ്റില്‍ പറയുന്നു.
ബംഗളൂരുവില്‍ ചില ഭാഗങ്ങളില്‍ പോലീസുകാരുടെ ഇത്തരം രീതി സാധാരണമാണെന്നും സുഹൃത്തുക്കളില്‍ പലരും ഇങ്ങനെ പിടിക്കപ്പെട്ടുവെന്നും അവര്‍ക്ക് വലിയ തുക നല്‍കേണ്ടി വന്നുവെന്നും ഒരാള്‍ കമന്റ് ചെയ്തു. 500 രൂപ മാത്രമല്ല, 25,000 രൂപ വരെ ഭീഷണിപ്പെടുത്തി പോലീസ് വാങ്ങിയിട്ടുണ്ടന്ന് പ്രതികരണങ്ങളില്‍ പറയുന്നു.