

കോണ്‍ഗ്രസ് പൊരുതുന്ന പലസ്തീനൊപ്പം; തരൂരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കേണ്ട; ഇസ്രായേലിന്റെ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ചെന്നിത്തല
സ്വന്തം ലേഖിക
തിരുവനന്തപുരം: കോണ്‍ഗ്രസ് എന്നും പൊരുതുന്ന പലസ്തീനൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുസ്ലീം ലീഗ് നടത്തിയത് ബഹുജന റാലിയാണ്.അതില്‍ അവരെ അഭിനന്ദിക്കുന്നു.
ശശി തരൂര്‍ അദേഹത്തിന്റെ നിലപാട് വ്യക്തമാക്കി. പലസ്തീന് ജനതയുമായി വര്‍ഷങ്ങളോളം അടുത്തുപ്രവര്‍ത്തിച്ച ആളാണ് താന്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കേ യാസര്‍ ആരാഫത്തിനെ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ആ ബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊരുതുന്ന പലസ്തീനൊപ്പമാണ് കോണ്‍ഗ്രസ്. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി നിലപാട് വ്യക്തമാക്കിയതാണ്. അതുതന്നെയാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. യുദ്ധനീതി കാറ്റില്‍പറത്തിക്കൊണ്ടു ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നിഷേധിച്ച് സ്വാഭാവിക മരണത്തിലേക്ക് വിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. ഗാസയിലെ വേദനിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ നല്‍കണം. ഹമാസിന്റെത് ഭീകരപ്രവര്‍ത്തനമാണെന്ന് കോണ്‍ഗ്രസ് ഒരിടത്തും പറഞ്ഞിട്ടില്ല. ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടപ്പോള്‍ അവര്‍ പ്രതികരിച്ചുകാണും. അത് ഭീകര പ്രവര്‍ത്തനമായി താന്‍ കാണുന്നില്ല. പലസ്തീന് ജനത്ക്കെതിരായ ആക്രമണത്തില്‍ ലോക രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയാണ് വേണ്ടത്.
കേരളീയവും ജനസദസ്സും അഴിമതി പരിപാടിയാണ്. പരിപാടിയില്‍ ജനകീയ പോലീസിനെ നിയമിക്കാനുള്ള നീക്കം പാര്‍ട്ടിക്കാരെ പോലീസാക്കാനാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിനെതിരായ കുറ്റവിചാരണയും ഇതോടൊപ്പം നടക്കുമെന്നും ചെന്നിത്തല പറഞ്ഞു. തരൂര്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും സ്വതന്ത്ര പലസ്തീനൊപ്പമാണ് കോണ്‍ഗ്രസ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]