

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു; ദമ്പതിമാര്‍ വീടുപൂട്ടി പുറത്തു പോയപ്പോഴാണ് കവർച്ച നടന്നത്
സ്വന്തം ലേഖിക
കണ്ണൂർ: പളളിയാംമൂലയില്‍ ദമ്പതിമാര്‍ വീടുപൂട്ടി പുറത്തു പോയപ്പോള്‍ വീടുകുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി.
റിട്ട. അധ്യാപകന് മോഹനന്റെ വീണാഹൗസെന്ന വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറിനും ഏഴിനുമിടയിലാണ് മോഷണം നടന്നതായി സംശയിക്കുന്നത്. വീടിന്റെ അടുക്കളവാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അലമാരയില്‍ സൂക്ഷിച്ച മൂന്നരപരവന് വരുന്ന രണ്ടുവളകളും അരപവന്‍ വീതം തൂക്കമുളള രണ്ടു മോതിരങ്ങളും പഴ്സില്‍ സൂക്ഷിച്ച മുപ്പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയിട്ടുണ്ട്. വീട്ടുകാര്‍ രാത്രിവീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വീടിനെകുറിച്ചു കൃത്യമായി അറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീട്ടുടമയുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി. വി ക്യാമറകള്‍ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]