അഗര്‍ത്തല : അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായി ജില്ലയിലെ ഗന്ദാചെറയിലാണ് സംഭവം . അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 46 കാരനെയാണ് പ്രദേശത്തെ സ്ത്രീകള്‍ തല്ലിക്കൊന്നത്.
നേരത്തെ ഒരു കൊലപാതക കേസിൽ എട്ട് വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത് . ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. അമ്മയോടൊപ്പം മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുപോയ പ്രതി സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞു. പിന്നീട് കരച്ചില് കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗന്ദാചെറ-അമര്‍പുര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഒരുകൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അബോധാവസ്ഥയിലായ ഇയാള്‍ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്
The post അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച 46 കാരനെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]