
ദോഹ: ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപ്പോർട്ടറുമായ തൃശുർ വടക്കേകാട് സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്തിരുന്നു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഏതാനും ദിവസങ്ങളിലായി ഗുരുതരാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്ന ഐ.എം.എ റഫീഖ് 2006ലാണ് ഖത്തറിലെത്തുന്നത്.
സ്വകാര്യ സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു.
വടക്കേകാട് മണികണ്ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്. രഹനയാണ് ഭാര്യ. മക്കൾ: റിയ, റഈസ്, ഫൈസൽ. മരുമക്കൾ: ദാർവിഷ് , സഫ്ന (പൊന്നാനി). സഹോദരങ്ങൾ: ഐ.എം.എ ജലീൽ, ഐ.എം.എ അബ്ദുല്ല (ഖത്തർ), ഐ.എം.എ ബഷീർ. ഖബറടക്കം വ്യാഴാഴ്ച നടക്കും.
Story Highlights: Senior expatriate journalist IMA Rafique in qatar has passed away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]