സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിവിധ വകുപ്പുകള്‍ വഴി ലഭിക്കാനുള്ള കുടിശ്ശിക തുക 3,500 കോടി രൂപയിലധികം ആയതോടെ കടുത്ത പ്രതിസന്ധിയിലായി കരാറുകാരുടെ സംഘടനകള്‍. ഒന്നര വര്‍ഷത്തിലേറെയായി പണം ലഭിക്കാത്തതും ടാറും മറ്റ് നിര്‍മ്മാണ സാമഗ്രികളും അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഈ സാഹചര്യത്തില്‍ ജനുവരി മുതല്‍ പുതിയ കരാറുകള്‍ ഏറ്റെടുക്കില്ലെന്ന് കരാറുകാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കരാറുകാരുടെ ബില്ലുകള്‍ മാസങ്ങളായി തീര്‍പ്പാക്കാതെ കിടക്കുകയാണ്.
ജല അതോറിറ്റിയില്‍ മാത്രം അറ്റകുറ്റപ്പണികളുടെ വകയില്‍ ലഭിക്കാനുള്ള കുടിശ്ശിക 250 കോടി രൂപ വരും. ഔദ്യോഗികമായി സമരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണികള്‍ ഏറ്റെടുക്കാനാവാത്ത ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കരാറുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
പത്ത് ലക്ഷം രൂപയില്‍ താഴെയുള്ള ചെക്കുകള്‍ മാത്രമാണ് നിലവില്‍ ട്രഷറി വഴി മാറിനല്‍കുന്നത്. ഉയര്‍ന്ന പലിശയ്ക്ക് പണം കടം വാങ്ങി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ തുക ലഭിക്കാതെ വന്നതോടെ കനത്ത സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.
ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ പല ചെറുകിട പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട
അവസ്ഥയാണുള്ളത്. നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിന് പുറമെ ക്വാറി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വന്‍കിട കരാറുകാര്‍ക്ക് തുക കൃത്യമായി അനുവദിക്കുമ്പോള്‍ ചെറുകിട
കരാറുകാരോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. കാലാനുസൃതമായി എസ്റ്റിമേറ്റ് തുക പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ കരാറുകാര്‍ ഈ മാസം 17-ാം തീയതി മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നുകൊണ്ടായിരിക്കും ഈ സമരം. ഇതിന് പുറമെയാണ് ജനുവരി മുതല്‍ ഒരു കരാറും ഏറ്റെടുക്കില്ലെന്ന് ഓള് കേരളാ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

