അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതിയുടെ അന്തിമ വിധി ഉടൻ ഉണ്ടാകില്ല. കേസ് പരിഗണിക്കുന്നത് നവംബർ 16ാം തീയതിയിലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.
അന്ന് തന്നെ വിധി പറയുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും. നേരത്തെ നവംബർ 12ന് വിധി പറയും എന്നായിരുന്നു അറിയിച്ചിരുന്നത്.
സിപഐഎം നേതാക്കളായ പി. ജയരാജന്, ടി.വി രാജേഷ് ഉള്‍പ്പെടെയുള്ള 33 പേരാണ് കേസിൽ പ്രതികളായി ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ രണ്ട് പ്രതികൾ മരണപ്പെട്ടതിനെ തുടർന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നടപടികളെ നേരിട്ടത്. കൊച്ചി സിബിഐ സ്പെഷ്യല്‍ കോടതി 3 ജഡ്ജി പി.
ശബരിനാഥ് മുമ്പാകെ 2025 മെയ് അഞ്ചിനാണ് ഈ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

