പരിയാരത്ത് സ്കൂട്ടറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. പൂവം സ്വദേശിയായ മർഷാദ് (29) ആണ് പരിയാരം പൊലീസിന്റെ പിടിയിലായത്.
പാണപ്പുഴ കണാരംവയൽ സ്വദേശിനിയായ ശാന്തയുടെ (58) രണ്ടര പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ നിന്നും മാതമംഗലം ഭാഗത്തേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്ന ശാന്തയ്ക്ക് പ്രതി സ്കൂട്ടറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.
പരിചയം നടിച്ചെത്തിയ ഇയാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയ ശേഷം പാണപ്പുഴ സ്കൂൾ ഇടറോഡിൽ ഇറക്കുകയും, തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

