എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമായി ഏഴ് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ച താഴത്തു വീട്ടിൽ അബ്ദുൽ കരീം മൗലവിയുടെ (104) വിയോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണത്തോടനുബന്ധിച്ച് സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്ത് ഒരു മണിക്കൂർ ആദരസൂചകമായി പ്രദേശത്ത് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് (9) വൈകിട്ട് 4.30 മുതൽ 5.30 വരെ സംഘടനയിലെ അംഗങ്ങൾ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് കമ്മിറ്റിയ്ക്ക് വേണ്ടി സി.പി. മാത്തൻ ചാലക്കുഴി, സി.എം.
അബ്ദുൽ നാസർ ചക്കാലയ്ക്കൽ, പി.ജെ. ശശിധരൻ ചൈതന്യ എന്നിവർ അറിയിച്ചു.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മൃതദേഹം എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ സംസ്കരിക്കും.

