മൂവാറ്റുപുഴ താലൂക്കിലെ മാറാടി, തിരുമാറാടി പഞ്ചായത്തുകളിലെ ദീർഘകാലമായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ വനിതാ സൗഹൃദ ബസ് സർവീസ് ഔദ്യോഗികമായി ആരംഭിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മൂവാറ്റുപുഴയിൽ നിന്നും ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ സർവീസ് യാഥാർത്ഥ്യമാക്കിയത്.
മൂവാറ്റുപുഴയിൽ നിന്നും ആരംഭിച്ച് മാറാടി, മണ്ണത്തൂർ, വടകര തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ സർവീസ്, ഇരുപഞ്ചായത്തുകളിലെയും സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും അടക്കം നിരവധി യാത്രക്കാർക്ക് വലിയ തോതിൽ ഉപകാരപ്പെടും. വർഷങ്ങളായി ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങളില്ലാതെ പ്രയാസപ്പെട്ടിരുന്ന പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്ത് ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ പുതിയ യാത്രാസൗകര്യം നിലവിൽ വന്നത്.
വനിതകൾക്ക് പുറമെ വ്യാപാരികൾ, തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ആളുകൾക്കും ഈ പുതിയ സർവീസ് ആശ്വാസകരമാകും.
മണ്ണത്തൂരിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി, ജനപ്രതിനിധികളായ സാബു ജോൺ, സാജു കുന്നപ്പിള്ളി, അനിത ബേബി, ജിൽസൺ ജോസ്, രമ രാമകൃഷ്ണൻ, അനി വർഗീസ്, ജിഷ പുള്ളോർകുടിയിൽ, ഡെൽമ പോൾ, അനൂപ് ഭാനു, ഒ.പി. ബേബി, പി.പി.
ജോളി, എം.എസ്. സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

