വാഷിംങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും കനക്കുന്നതായി സൂചനകൾ. ഇറാൻ ലക്ഷ്യമിട്ട് പുതിയ സൈനിക നടപടികൾക്ക് അമേരിക്ക തയാറെടുക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ.
ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരം സഖ്യകക്ഷിയായ ഇസ്രയേലിനെ അറിയിച്ചതായാണ് സൂചന.
രാജ്യത്തെ പ്രധാനപ്പെട്ട പാലങ്ങൾ, പവർ പ്ലാന്റുകൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനാണ് അമേരിക്കൻ നീക്കമെന്നാണ് വിവരം.
ഇതിനിടെ, ഇറാനിലേക്കുള്ള കരമാർഗ്ഗമുള്ള വിതരണ പാതകൾ പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായി ‘അയൺ ഗേറ്റ്’ (Iron Gate) എന്ന പേരിലുള്ള പുതിയ ഉപരോധം നിലവിൽ വന്നതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ പുതിയ നീക്കങ്ങളിൽ ശക്തമായ പ്രതികരണവുമായി ഇറാൻ ഭരണകൂടം രംഗത്തെത്തി.
ഇനിയൊരു ആക്രമണമുണ്ടായാൽ അമേരിക്കയിൽ തിരിച്ചടിയായി “തീമഴ പെയ്യിക്കുമെന്നാണ്” ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എങ്കിലും, അമേരിക്ക ഉപാധികൾ പാലിക്കാൻ തയാറായാൽ നയതന്ത്ര ചർച്ചകൾക്ക് തങ്ങൾ സന്നദ്ധമാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിൽ, ഇറാനിലെ ഖെഷം ദ്വീപിൽ നാല് വ്യത്യസ്ത ഇടങ്ങളിലായി സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

